"കാത്തിരുന്ന നിമിഷം"; റൊണാൾഡോക്കൊപ്പം ആഘോഷിച്ച് നടി|video

മലയാളത്തിലും തമിഴിലും സജീവമാണ് അഞ്ജു.
"The moment you've been waiting for"; Actress celebrates with Ronaldo | video

അഞ്ജു കുര്യൻ

Updated on

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷമാക്കി നടി അഞ്ജു കുര്യൻ. സി ആർ 7 ജേഴ്സി അണിഞ്ഞു കൊണ്ട് ക്രിസ്റ്റ്യാനോയുടെ സിയൂ ആഘോഷം അനുകരിച്ചാണ് നടി പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ഓരോ റൊണാൾഡോ ആരാധകരും സിയൂവിനായി കാത്തിരുന്ന ആ നിമിഷം എന്നും അഞ്ജു കുറിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും സജീവമാണ് അഞ്ജു. ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത് എന്നീ സിനിമകളിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിതയായത്.

നിരവധി പോർച്ചുഗൽ ആരാധകരാണ് നടിയുടെ പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനുമായുള്ള പോർച്ചുഗലിന്‍റെ മത്സരത്തിനിടെ റൊണാൾഡോ ഗോളടിക്കുന്ന വിഡിയോയും താരം പങ്കു വച്ചിട്ടുണ്ട്. മത്സരത്തിൽ രണ്ട് ഗോളുകളാമ് റൊണാൾഡോ നേടിയത്.

logo
Metro Vaartha
www.metrovaartha.com