മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്‍റെ കഥ- മോഹനവള്ളി

അസീസ് നെടുമങ്ങാട് പ്രേമദാസനായി എത്തുന്ന ഹൊറർ–ഫാന്‍റസി–ഹ്യൂമർ ചിത്രം മോഹനവള്ളി നവാഗത സംവിധായകൻ ഉമേഷ് എസ്. നായർ ഒരുക്കുന്നു
Mohanavalli: Horror-fantasy comedy on Premadasan’s tangled life

മോഹനവള്ളി പൂജ ചടങ്ങിൽനിന്ന്.

Updated on

ഓരോ മനുഷ്യന്‍റേയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ വന്നുകയറാറുണ്ട്. ഇവിടെ തനിനാട്ടുമ്പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചതാണ് അങ്ങനെയൊരു വള്ളിക്കെട്ട്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുക്കുന്നു. അതഴിക്കാനുള്ള ശ്രമത്തിന്‍റെ രസകരമായ ചലച്ചിത്രാവിഷ്‌കാരമാണ് മോഹനവള്ളി എന്ന ചിത്രം.

ഹൊറർ, ഫാന്‍റസി, ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ശേഷമാണ് ഉമേഷ് സ്വതന്ത്ര സംവിധായകനാകുന്നത്.

ജെ സ്റ്റുഡിയോസ് & എ2എ മൂവി സ്റ്റുഡിയോസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ പൂജ ഞായറാഴ്ച നടത്തി. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമം നിർവഹിച്ചു. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നൽകി. അസീസ് നെടുമങ്ങാട് ആദ്യ ഷോട്ടിൽ അഭിനയിച്ചു. ലിയോ തദേവൂസ്, ടൈറ്റിൽ പ്രകാശനം നിർവഹിച്ചു.

അസീസാണ് കേന്ദ്ര കഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, തുഷാര പിള്ള, ശ്രീജ രവി, അബിൻ ബിനോ, ശശാങ്കൻ മയ്യനാട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന രാഹുൽ കല്യാൺ. സംഗീതം അർക്കാഡോ. ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യൻ.

logo
Metro Vaartha
www.metrovaartha.com