"നിങ്ങളുടെ ചോദ്യങ്ങൾക്ക് പ്രശ്നമുണ്ട്, മര്യാദയ്ക്ക് ചോദിച്ചാൽ മറുപടി പറയില്ലേ"; യൂട്യൂബറോട് കയർത്ത് അർജുൻ അശോകൻ|Video

ആഴ്ചയിൽ ആഴ്ചയിൽ സിനിമ ഇറങ്ങുന്നത് വെല്ലുവിളിയായി തോന്നുന്നുണ്ടോ എന്ന ചോദ്യമാണ് അർജുനെ പ്രകോപിപ്പിച്ചത്.
"There is an issue with your questions," Arjun Ashokan snaps at a YouTuber

അർജുൻ അശോകൻ

Updated on: 

യൂട്യൂബറോട് കയർത്ത് നടൻ അർജുൻ അശോകൻ. പുതിയ ചിത്രമായ മെൽകൈ അറ്റ് പോണ്ടിച്ചേരിയുടെ ആദ്യ ഷോ കാണാൻ എത്തിയപ്പോഴാണ് താരം മാധ്യമപ്രവർത്തകരുമായി സംസാരിച്ചത്. ഇതിനിടെ ചോദ്യങ്ങളുമായെത്തിയ യൂട്യൂബറോടാണ് നടൻ കയർത്തു സംസാരിച്ചത്. ആഴ്ചയിൽ ആഴ്ചയിൽ സിനിമ ഇറങ്ങുന്നത് വെല്ലുവിളിയായി തോന്നുന്നുണ്ടോ എന്ന ചോദ്യമാണ് അർജുനെ പ്രകോപിപ്പിച്ചത്. ആഴ്ചയിൽ ആഴ്ചയിൽ ഏതു സിനിമയാണ് ഇറങ്ങുന്നതെന്നായിരുന്നു നടൻ തിരിച്ചു ചോദിച്ചത്.

സിനിമാ നടനാകുക എന്നത് ആഗ്രഹമായിരുന്നു. ചില കഥാപാത്രങ്ങൾ വെല്ലുവിളി ആകാറുണ്ടെന്നു പറയാറുണ്ട്. നിങ്ങളുടെ ചോദ്യങ്ങളിൽ ചില പ്രശ്നങ്ങളുണ്ട്. കൃ‌ത്യമായി ചോദിക്കണം. മര്യാദയ്ക്ക് ചോദിച്ചാൽ മറുപടി പറയില്ലേ എന്നും താരം ചോദിച്ചു.

അർജുൻ അശോകൻ ദേഷ്യപ്പെട്ട് സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വർഷം അർജുൻ നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമാണ് മെൽകൗ അറ്റ് പോണ്ടിച്ചേരി. നവംബർ 6ന് ഡിസ്കോ എന്ന ചിത്രവും റിലീസ് ചെയ്തിരുന്നു.