"ഉറങ്ങിക്കിടന്ന മൈക്കിയെ അവർ തല്ലിക്കൊന്നു"; തെരുവുനായയ്ക്കു വേണ്ടി പൊട്ടിക്കരഞ്ഞ് നടി|Video

ഒരിടത്തും ഒരു നായയ്ക്കും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും മൃഗങ്ങളെ വേദനിപ്പിക്കാൻ ആളുകൾ ഭയക്കണമെന്നും നടി പറയുന്നു.
They beat Mikey to death while he was sleeping"; Actress breaks down in tears for stray dog

മഞ്ജരി ഫഡ്ന്നിസ്

Updated on

വീടിനു പുറത്ത് കിടന്നുറങ്ങിയിരുന്ന തെരുവു നായയെ നാട്ടുകാർ തല്ലിക്കൊന്നുവെന്ന് ആരോപിച്ച് വിഡിയോയിൽ പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം മഞ്ജരി ഫഡ്ന്നിസ്. 2019 മുതൽ മൈക്കി എന്ന നായ അവിടെയുണ്ടായിരുന്നുവെന്നാണ് നടി വിഡിയോയിൽ പറയുന്നത്. ഏതോ വീട്ടുകാർ വഴിയിലുപേക്ഷിച്ചതാണ് നായയെ. മൈക്കി ഒരു നല്ല നായയായിരുന്നു. പെട്ടെന്ന് അവനെ‌ കാണാതായതോടെ ഞങ്ങൾക്കെല്ലാം വിഷമമായി. അങ്ങനെ മൈക്കിയെ കണ്ടെത്താനായി ഞങ്ങൾ അന്വേഷണം തുടങ്ങി. എല്ലായിടത്തും പോസ്റ്ററുകളും പതിപ്പിച്ചു. ഒടുവിൽ ഒരാൾ അക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നു.

ബേസ്മെന്‍റിൽ കിടന്നുറങ്ങിയിരുന്ന മൈക്കിയെ അവർ തലയ്ക്കടിച്ചു കൊന്നു. പാതി ചത്ത മൈക്കിയുടെ ശരീരം വലിച്ചിഴച്ചു കൊണ്ടു പോയി ചാക്കിൽ കെട്ടി ഏതോ കുഴിയിൽ തള്ളി. അതാരാണെന്ന് ചെയ്തതെന്നും അവർക്കറിയാം. ഇപ്പോൾ മൈക്കിയുടെ ശരീരം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും മഞ്ജരി വിഡിയോയിൽ പൊട്ടിക്കരഞ്ഞു കൊണ്ടു പറയുന്നു.

അവനു വേണ്ടി ഞങ്ങൾ പൊരുതും. ഒരിടത്തും ഒരു നായയ്ക്കും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും മൃഗങ്ങളെ വേദനിപ്പിക്കാൻ ആളുകൾ ഭയക്കണമെന്നും നടി പറയുന്നു. മൃഗങ്ങളോട് ക്രൂരതയ്ക്കെതിരേ ശക്തമായ നിയമം വേണമെന്നും നടി വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. ഹിന്ദി, തെലുങ്ങു, ബംഗാളി, കന്നഡ, തമിഴ്, മലയാളം സിനിമകളിൽ എല്ലാം മഞ്ജരി സജീവമാണ്. ജാനേ തു യാ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്.

logo
Metro Vaartha
www.metrovaartha.com