മസ്തിഷ്ക മരണവും വലതുവശത്തെ കള്ളനും ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം!

ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
this week ott releases

മസ്തിഷ്ക മരണവും വലതുവശത്തെ കള്ളനും ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം!

Updated on

തിയെറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്ക് വേണ്ടിയും നാം കാത്തിരിക്കാറുണ്ട്. തിയെറ്ററിൽ കാണാൻ പറ്റാതെപോയതും ഒടിടിയിൽ കാണാനായി മാറ്റി നിർത്തിയതുമായ ചിത്രങ്ങളുണ്ടാവും. ഇപ്പോഴിതാ കാത്തിരുന്ന ചിത്രങ്ങൾ ഒടിടിയിലേക്കെത്തുകയാണ്.

കൃഷാന്ത്‌ സംവിധാനം ചെയ്ത് രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ മസ്തിഷ്ക മരണമാണ് ഈ ആഴ്ചത്തെ ഒടിടിയിലെ പ്രധാന ആകർഷണം. ഫെബ്രുവരി 27 ന് തിയെറ്ററിലെത്തിയ ചിത്രം മാർച്ച് 27 വെള്ളിയാഴ്ച ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ഡിസ്റ്റോപ്പ്യൻ സൈബർ പങ്ക് ഴോണറിൽ ഒരുങ്ങിയ ചിത്രം 2046 ലെ കേരളത്തെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ബിജു മേനോന്‍റെ വലതുവശത്തെ കള്ളനാണ് വെള്ളിയാഴ്ച ഒടിടിയിലെത്തുന്ന മറ്റൊരു സിനിമ. ജിത്തു ജോസഫിന്‍റെ ഇമോഷണൽ ക്രൈം ഡ്രാമ ജോണറിൽ എത്തിയ ചിത്രമാണ് വലതുവശത്തെ കള്ളൻ. പ്രായഭേദമന്യേ ആസ്വാദകരമായ ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുക. ബിജു മേനോനേയും ജോജു ജോര്‍ജ്ജിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം മനുഷ്യ മനസ്സിന്‍റെ സങ്കീർണ്ണമായ വശങ്ങളെ തുറന്നു കാണിക്കുന്നു.

logo
Metro Vaartha
www.metrovaartha.com