ജനനായകനിൽ മൂന്നുമണിക്കൂർ ടിവികെ പ്രചാരണം; ചോർച്ചയ്ക്ക് പിന്നിൽ വിജയ്, ചിത്രം കണ്ടുവെന്ന് നടി കസ്തൂരി

ചിത്രം ചോർത്തി ജനങ്ങളെ സ്വാധീനിക്കാൻശ്രമം
Three-hour TVK campaign on Jananayakam; Vijay, actress Kasthuri behind the leak

കസ്തൂരി,വിജയ്

Updated on

വിജയ് ചിത്രം ജനനായകൻ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ വിജയ്‌യെയും സിനിമയെയും വിമർശിച്ച് നടിയും ബിജെപി പ്രവർത്തകയുമായി കസ്തൂരി രംഗത്ത്. ചോർന്ന സിനിമ താൻ കണ്ടുവെന്ന അവകാശവാദമാണ് നടി ഉയർത്തുന്നത്. വാട്സാപ്പിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും പ്രചരിക്കുന ഭാഗങ്ങൾ കണ്ടു, കൃത്യമായി പറഞ്ഞാൽ മൂന്നുമണിക്കൂർ ടിവികെ ചിത്രമാണിത്. ഈ ചിത്രം ജനം കണ്ടുകഴിഞ്ഞാൽ‌ ടിവികെയ്ക്ക് ഗുണം ചെയ്യുക. ബിജെപിക്കോ, ഡിഎംകെയ്ക്കോ അല്ലയെന്നും നടി പറഞ്ഞു.

സിനിമയിലെ ഭാഗങ്ങൾ ചോർത്തിയതിൽ പിന്നിൽ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ നീക്കം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സെൻസർ ബോർഡിന്‍റെയും വാർത്ത വിതരണ വിക്ഷേപണ മന്ത്രാലയത്തിന്‍റെയും കണ്ണുവെട്ടിച്ച് ഇത്തരമൊരു ചിത്രം ചോർന്നതിൽ കസ്തൂരി ആശങ്ക പങ്കുവച്ചു. തമിഴ്നാട് രാഷ്ട്രീയം പറ‍യുന്ന ചിത്രം തിയെറ്ററുലെത്താതിരിക്കാൻ ഡിഎംകെ ശ്രമിക്കുന്നുണ്ട്. ചിത്രം ചോർന്നതിന് പിന്നിൽ ടിവികെ പ്രവർത്തകർ തന്നെയാണ്. തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം ജനങ്ങളിലെത്തിച്ച് വോട്ടർമാരേ സ്വാധീനിക്കാൻ പറ്റില്ലെന്ന് മനസിലാക്കി ചിത്രം ചോർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും നടി കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com