വെറും 17 ദിവസം കൊണ്ട് 200 കോടി ക്ലബിൽ കയറി 'തുടരും'; നന്ദി അറിയിച്ച് മോഹൻലാൽ

എന്നും എപ്പോഴും കൂടെ നിന്നവർക്ക് 200 കോടി നന്ദി എന്നെഴുതിയ പോസ്റ്ററും പങ്കു വച്ചിട്ടുണ്ട്.
Thudarum enters 200 crore club

വെറും 17 ദിവസം കൊണ്ട് 200 കോടി ക്ലബിൽ കയറി 'തുടരും'; നന്ദി അറിയിച്ച് മോഹൻലാൽ

Updated on

200 കോടി ക്ലബിൽ ഇടം പിടിച്ച് മോഹൻലാൽ ചിത്രം തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം 200 കോടി ക്ലബിൽ കയറിയതായി മോഹൻലാലാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നും എപ്പോഴും കൂടെ നിന്നവർക്ക് 200 കോടി നന്ദി എന്നെഴുതിയ പോസ്റ്ററും പങ്കു വച്ചിട്ടുണ്ട്. ചില യാത്രകൾക്ക് വലിയ ശബ്ദങ്ങൾ ആവശ്യമില്ല, മുന്നോട്ടു കൊണ്ടു പോകാൻ ഹൃദയങ്ങൾ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോഡുകളും തകർത്ത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും ഇടം നേടി. സ്നേഹത്തിന് നന്ദി എന്നാണ് മോഹൻ‌ലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

മോഹൻലാൽ- ശോഭന വിന്‍റേജ് കോംബോ വീണ്ടുമൊന്നിച്ച ചിത്രം ഏപ്രിൽ 25നാണ് തിയെറ്ററുകളിൽ എത്തിയത്. 17 ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബിൽ കയറിയത്. എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളാണ് നേരത്തേ മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ കയറിയിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com