
ധ്യാനിന്‍റെ തഗ്ഗ് റിലീസ് ജൂൺ ആറിന്
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തഗ്ഗ് 143/24 ജൂൺ 6ന് റിലീസ് ചെയ്യും. ഒരു മർഡർ ഇൻവസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവുംഏറെ സസ്പെൻസും നിലനിരത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്‍റ ചിത്രീകരണം പൂർത്തിയായി.
സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്. ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി.ജോൺ. ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും അഭിനയിക്കുന്നുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - നിഹാസ് - സന്തോഷ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ - നിഹാരിക
സംഗീതം -എബിഡേവിഡ്. ഛായാഗ്രഹണം - ജഗൻ പാപ്പച്ചൻ, എഡിറ്റിംഗ് -& ഡി.ഐ. ജിതിൻ കുമ്പുകാട്ട് .