സുരേഷ് ഗോപിയുടെ ദേഷ്യം അനുകരിച്ച് ടിനി ടോം; ട്രോളുകൾക്കൊടുവിൽ വിശദീകരണം‌|Video

സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും ടിനിം ടോം വ്യക്തമാക്കിയിട്ടുണ്ട്.
Tini tom imitates suresh gopi explanation

സുരേഷ് ഗോപിയുടെ ദേഷ്യം അനുകരിച്ച് ടിനി ടോം; ട്രോളുകൾക്കൊടുവിൽ വിശദീകരണം

Updated on

സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് അനുകരിച്ച് പുലിവാല് പിടിച്ച് നടൻ ടിനി ടോം. വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ടിനി വിശദീകരണവുമായി രംഗത്തെത്തി. ഉദ്ഘാടനച്ചടങ്ങിനിടെയാണ് മാധ്യമങ്ങളോട് സുരേഷ് ഗോപി സംസാരിക്കുന്നതിനെ ടിനി ടോം അനുകരിച്ചത്.

എന്നാൽ ഉദ്ഘാടന ചടങ്ങിനിടെ തന്നെ നിർബന്ധിച്ചാണ് അദ്ദേഹത്തെ അനുകരിപ്പിച്ചതെന്നും ഒടുവിൽ ആ ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് രാഷ്ട്രീയ വിരോധം തീർക്കരുതെന്നുമാണ് ടിനി ടോം വിശദമാക്കിയിരിക്കുന്നത്. സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും ടിനിം ടോം വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന്‍റെ മുഴുവൻ വിഡിയോ അടക്കമാണ് ടിനി ടോമിന്‍റെ വിശദീകരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com