'ദി ഒഡീസി' പ്രീമിയർ: ഹോളിവുഡ് വിസ്മയം ക്രിസ്റ്റഫർ നോളനും ടോം ഹോളണ്ടും മുംബൈയിൽ

മുംബൈയിലെ ഫീനിക്സ് പല്ലാഡിയത്തിലുള്ള പിവിആർ ഐക്കൺ ഐമാക്സിൽ ജൂലൈ 10, 11 തീയതികളിലായാണ് പ്രീമിയർ ഷോ നടക്കുന്നത്
tom holland and christopher nolan spotted at mumbai for the odyssey indian premiere

ടോം ഹോളണ്ട്, ക്രിസ്റ്റഫർ നോളൻ

Updated on

'ദി ഒഡീസി' എന്ന ചിത്രത്തിന്‍റെ ഇന്ത‍്യൻ പ്രീമിയറിന്‍റെ ഭാഗമായി ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളനും നടൻ ടോം ഹോളണ്ടും ഇന്ത‍്യയിലെത്തി. മുംബൈയിലെ താജ് മഹൽ പാലസ് ഹോട്ടലിലെത്തി ചേർന്ന ഇരുവരുടെ ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പാപ്പരാസികൾ പുറത്തുവിട്ടിട്ടുണ്ട്.

ആദ‍്യമായണ് ക്രിസ്റ്റഫർ നോളന്‍റെ ഒരു ചിത്രം ഇന്ത‍്യയിൽ പ്രീമിയറിനെത്തുന്നത്. മുംബൈയിലെ ഫീനിക്സ് പല്ലാഡിയത്തിലുള്ള പിവിആർ ഐക്കൺ ഐമാക്സിൽ ജൂലൈ 10, 11 തീയതികളിലായാണ് പ്രീമിയർ ഷോ നടക്കുന്നത്.

ആഗോള തലത്തിൽ ജൂലൈ 17നാണ് ചിത്രം തിയെറ്റിലെത്തുന്നത്. നോളനൊപ്പം അദ്ദേഹത്തിന്‍റെ ഭാര‍്യയും നിർമാതാവ് എമ്മ തോമസും എത്തി ചേർന്നിട്ടുണ്ട്. സ്റ്റാർ താരം മാറ്റ് ഡാമൺ ഇവർക്കൊപ്പം ഉടനെ ചേരും.

അമെരിക്കൻ നടി ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൻ, സമന്ത മോർട്ടൻ എന്നിവരടക്കം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പാശ്ചാത‍്യ സാഹിത‍്യത്തിലെ ഐതിഹാസിക കൃതികളിലൊന്നായ ഹോമറിന്‍റെ ഒഡീസിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോജൻ യുദ്ധത്തിനു ശേഷം രാജാവായ ഒഡീസിയസിന്‍റെ 10 വർഷത്തെ യാത്രയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

logo
Metro Vaartha
www.metrovaartha.com