ടൊവിനോയുടെ 'നരിവേട്ട'യ്ക്ക് പുതിയ മുഖം

സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
Tovino film narivetta

ടൊവിനോയുടെ 'നരി വേട്ട'യ്ക്ക് പുതിയ മുഖം

Updated on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടു. ടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളാണ്. നേരത്തേ ടൊവിനോയുടെയും, നായിക പ്രിയംവദാ കൃഷ്ണന്‍റെയും പോസ്റ്റർ സിവിൽ വേഷത്തിൽ പുറത്തുവിട്ടിരുന്നു.

സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റുറും പുറത്തുവിട്ടിരുന്നു. ഇപ്പോൾ പ്രധാന നടന്മാരുടെ ഒന്നിച്ചുള്ള പോസ്റ്റർ പുറത്തുവിട്ടത് ഏറെ കൗതുകമായി. ടൊവിതോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങൾ. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്‍റേതാണു തിരക്കഥ. ഗാനങ്ങള്‍ - കൈതപ്രം, സംഗീതം. ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം - വിജയ്, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com