'ഉണ്ണിക്കണ്ണനും യശോദയും'; മകൾക്കൊപ്പം നൃത്തമാടി ട്രാൻസ്‌വുമൺ സിയ സഹദ്|Video

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളാണ് സഹദ് ഫാസിലും സിയ പവലും.
Transwoman dances with daughter

'ഉണ്ണിക്കണ്ണനും യശോദയും'; മകൾക്കൊപ്പം നൃത്തമാടി ട്രാൻസ്‌വുമൺ സിയ

Updated on

കോഴിക്കോട്: മകൾക്കൊപ്പം നൃത്തമാടി ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ അമ്മയായ സിയ സഹദ്. നങ്കൈ തിരുനാട്യ വൈഭവമെന്ന ഭരതനാട്യക്കച്ചേരിയിലാണ് സിയ മകൾ സബിയക്കൊപ്പം നൃത്തമാടിയത്. നങ്കൈ എന്ന തമിഴ്വാക്കിന് അർഥം ട്രാൻസ്ജെൻഡർ എന്നാണ്. ഏഴിനങ്ങൾ ഉൾക്കൊള്ളിച്ചു നടത്തിയ കച്ചേരിയിൽ യശോദയും കൃഷ്ണനുമായുള്ള ജാവലിയിലാണ് മകൾ സബിയ ഉണ്ണിക്കണ്ണനായി വേദിയിലെത്തിയത്. ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആന്‍റണിയുടേതായിരുന്നു നൃത്തസംവിധാനം. വിജയരാജമല്ലിക, അച്ചാമ ആന്‍റണി, സദനം റഷീദ്, ശീതൾ ശ്യാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളാണ് സഹദ് ഫാസിലും സിയ പവലും. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ചാണ് സഹദ് കുഞ്ഞിന് ജന്മം നൽകിയത്. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com