"ഞാൻ പഞ്ചാരയടിക്കാൻ ശ്രമിച്ചു, പക്ഷേ അയാൾ തിരിഞ്ഞു പോലും നോക്കിയില്ല"; വെളിപ്പെടുത്തലുമായി കങ്കണ

2010ൽ നോ പ്ലോബ്ലം എന്ന ചിത്രത്തിലാണ് കങ്കണ റണാവത്തും അക്ഷയ് ഖന്നയും ഒരുമിച്ച് അഭിനയിച്ചത്.
‌tried to flirt with him, says kangana ranaut

കങ്കണ റണാവത്ത്

Updated on

വർഷങ്ങൾക്കു മുൻപ് നടൻ അക്ഷയ് ഖന്നയെ പഞ്ചാരയടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. കോഫീ വിത്ത് കരൺ സീസൺ 3യിൽ കരൺ ജോഹറുമായി സംസാരിക്കുകയായിരുന്നു കങ്കണ. അനിൽ കപൂർ, സഞ്ജയ് ദത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. എപ്പോഴെങ്കിലും ആരെയെങ്കിലും പഞ്ചാരയടിക്കാൻ ശ്രമിച്ചിട്ട് അവഗണിക്കപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു കരൺ ജോഹറിന്‍റെ ചോദ്യം. അക്ഷയ് ഖന്നയോട് താൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹം എന്നോട് തിരിച്ചൊന്നും സംസാരിച്ചില്ല. അദ്ദേഹം ഒന്നും സംസാരിക്കാറില്ല, ആരോടും സംസാരിക്കാറില്ല എന്നും കങ്കണ പറഞ്ഞു.

അക്ഷയ് ഖന്നയോട് സംസാരിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം തിരിഞ്ഞു പോലും നോക്കിയില്ലെന്ന് കങ്കണ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അനിൽ കപൂറും കൂട്ടിച്ചേർത്തു. 2010ൽ നോ പ്ലോബ്ലം എന്ന ചിത്രത്തിലാണ് കങ്കണ റണാവത്തും അക്ഷയ് ഖന്നയും ഒരുമിച്ച് അഭിനയിച്ചത്.

അക്ഷയ് ഖന്നയുടെ വ്യത്യസ്തമായ രീതികളെക്കുറിച്ച് ഇതിനു മുൻപും പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹം അപൂർവമായി മാത്രമേ സഹതാരങ്ങളോട് സംസാരിക്കാറുള്ളൂ. മിക്കവാറും സമയം തന്‍റേതായ ലോകത്തായിരിക്കും. കങ്കണ റണാവത്തും അക്ഷയ് ഖന്നയും ഇപ്പോഴും സിംഗിൾ ആയിരിക്കുന്ന സാഹചര്യത്തിൽ അക്ഷയ് കങ്കണയ്ക്ക് ടെക്സ്റ്റ് ചെയ്യണമെന്നാണ് വിഡിയോക്കു കീഴിലുള്ള ക‌മന്‍റുകൾ പറയുന്നത്.

വർഷങ്ങൾക്കു ശേഷം ധുരന്ധറിലൂടെയാണ് അക്ഷയ് ഖന്ന തിരിച്ചെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com