മുൻനിരയിൽ തൃഷ, ആലിംഗനം ചെയ്ത് വിജയ്‌യുടെ അമ്മ; സത്യപ്രതിജ്ഞ ചടങ്ങിൽ തിളങ്ങി താരസുന്ദരി

അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിന് എത്തിയത്
trisha attend vijay oath taking ceremony

മുൻനിരയിൽ തൃഷ, ആലിംഗനം ചെയ്ത് വിജയ്‌യുടെ അമ്മ; സത്യപ്രതിജ്ഞ ചടങ്ങിൽ തിളങ്ങി താരസുന്ദരി

Updated on

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി തൃഷ. വിജയ് സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ വേദിയുടെ മുൻനിരയിൽ തന്നെ തൃഷ ഉണ്ടായിരുന്നു. ആലിംഗനം ചെയ്താണ് വിജയ്‌യുടെ അമ്മ തൃഷയെ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് തൃഷയുടെ സാന്നിധ്യം.

അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിന് എത്തിയത്. നീല സിൽക്ക് സാരിയായിരുന്നു താരത്തിന്‍റെ വേഷം. ഇതിനൊപ്പം ബീജ് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ബ്ലൗസാണ് അണിഞ്ഞത്. തൃഷയെ ആവേശത്തോടെയാണ് വിജയ് ആരാധകർ സ്വീകരിച്ചത്. ചടങ്ങിൽ പങ്കുവക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ തൃഷയോട് തമിഴ്നാടിന് ഇത് വലിയ ദിവസമാണല്ലോ എന്ന് പറഞ്ഞിരുന്നു. അതിന് താങ്ക്യൂ, ലുക്കിങ് ഫോർവേഡ് എന്നാണ് നടി മറുപടി നൽകിയത്.

വിജയ് ഒഴിയുന്ന ഒരു സീറ്റിൽ ടിവികെ ടിക്കറ്റിൽ തൃഷ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ തൃഷയുടെ സാന്നിധ്യം വലിയ വിമർശനങ്ങൾക്കും കാരണമാകുന്നുണ്ട്. ഭാര്യയും രണ്ട് മുതിർന്ന മക്കളുമുള്ള ആളാണ് വിജയ്‌ എന്നും ഇത്ര പ്രധാനപ്പെട്ട ദിവസത്തിൽ കുടുംബമായിരുന്നു കൂടെ ഉണ്ടാകേണ്ടത് എന്നുമാണ് വിമർശനം.

logo
Metro Vaartha
www.metrovaartha.com