തമിഴ്നാട് സർക്കാരിന്‍റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ തിളങ്ങി തൃഷ; മുൻനിരയിൽ വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം സ്ഥാനം | Video

വിജയ് സർക്കാർ അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനത്തിൽ‌ തൃഷ ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ എത്തിയിരുന്നു
trisha krishnan vijay independence day celebrations chennai fort st george vijay

തൃഷയും വിജയ്‌യും

Updated on

ചെന്നൈ: ചെന്നൈ ഫോർട്ട് സെന്‍റ് ജോർജിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പതാക ഉയർത്തി. തുടർന്ന് പരേഡും മറ്റ് ഔദ്യോഗിക പരിപാടികളും നടന്നു.

തമിഴ്നാട് സര്‍ക്കാറിന്‍റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ മുൻനിരയിൽ തിളങ്ങി തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ. വിജയ് സർക്കാർ അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനത്തിൽ‌ തൃഷ ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ എത്തിയിരുന്നു.

വിജയ്‌യുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭിതയ്ക്കും അടുത്തായി മുൻനിരയിലാണ് തൃഷ ഇരുന്നിരുന്നത്. കഴിഞ്ഞ മേയില്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷയുടെ സാന്നിധ്യം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത്തവണയും തൃഷയുടെ സാന്നിധ്യം വ്യാപകമായി ശ്രദ്ധപിടിച്ചിട്ടുണ്ട്. സംഗീത വിജയ്‌യുമായുള്ള വിവാഹമോചന ഹർജി പിൻവലിച്ച സാഹചര്യത്തിലാണ് കൂടുതലായി ചർച്ചകളിൽ ഇടം പിടിക്കാൻ കാരണം.

logo
Metro Vaartha
www.metrovaartha.com