വിവാഹവേദിയിൽ കസവുടുത്ത് സുന്ദരിയായി തൃഷ; വിളിച്ചിട്ടും വിജയ് വന്നില്ല

Trisha looks beautiful in a kasav at the wedding; Vijay didn't come

വിവാഹവേദിയിൽ കസവുടുത്ത് സുന്ദരിയായി തൃഷ; വിളിച്ചിട്ടും വിജയ് വന്നില്ല

Updated on

നടി ഖുശ്ബുവിന്‍റെ മകൾ അവന്തികയുടെ വിവാഹത്തിൽ കസവുസാരിയുടുത്ത് പങ്കെടുത്ത് നടി തൃഷ. ഗോവയിൽ വച്ചു നടന്ന വിവാഹത്തിൽ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. മർച്ചന്‍റ് നേവി ഓഫിസർ ശ്രാവൺ ശ്രീനിവാസനാണ് അവന്തികയുടെ വരൻ. നടി തമന്നയും തൃഷയ്ക്കൊപ്പമുണ്ടായിരുന്നു. തമന്നയാണ് ആഘോഷത്തിന്‍റെ വിവിധ ചിത്രങ്ങൾ മനോഹരമായ കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.

ചിരഞ്ജീവി ഭാര്യ കൊണിഡേല, നാഗാർജുന, അമല അക്കിനേനി, വെങ്കിടേഷ് ഭാര്യ നീരജ ദഗ്ഗുബതി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. അനിൽ കപൂറും ജാക്കി ഷിറോഫും പങ്കെടുത്ത വിവാഹത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ അസാന്നിധ്യം ശ്രദ്ധേയമായി. വിജയ്‌യെ നേരിട്ട് ക്ഷണിച്ചതായി ഖുശ്ബു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.

വിജയ്ക്കെതിരേ ഭാര്യ സംഗീത സ്വർണ ലിഗം വിവാഹമോചന ഹർജി സമർപ്പിച്ചതിനു പിന്നാലെ വിജയ്‌യും തൃഷയും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് വിവാഹത്തിൽ പങ്കെടുത്തത് വിവാദമായി മാറിയിരുന്നു. പിന്നീട് അജിത് കുമാറിന്‍റെ പിതാവ് മരിച്ചപ്പോഴും തൃഷയ്ക്കൊപ്പമാണ് വിജയ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. സംഗീതയുമായി വിജയ് വീണ്ടും അടുക്കുന്നുവെന്ന അഭ്യൂഹവും ശക്തമാണ്.

logo
Metro Vaartha
www.metrovaartha.com