കഴുത്തിൽ താലിയും കൈയിൽ മോതിരവും! വിജയ് - തൃഷ വിവാഹം കഴിഞ്ഞോ?

തൃഷയുടെ പുതിയ വീഡിയോയാണ് സൈബറിടങ്ങളിലെ ചർച്ചയ്ക്ക് കാരണം
trisha vijay rumours viral video vijay trisha relationship

കഴുത്തിൽ താലിയും കൈയിൽ മോതിരവും! വിജയ് - തൃഷ വിവാഹം കഴിഞ്ഞോ?

Updated on

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഉയരുന്നതിനിടെ തൃഷയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. വീഡിയോയിൽ തൃഷ താലി മാലയ്ക്ക് സമാനമായ മാലയും കൈയിൽ മോതിരവും അണിഞ്ഞിരിക്കുന്നതാണ് പുതിയ ചർച്ചയ്ക്ക് വഴിവച്ചത്.

ഇരുവരും തമ്മിൽ രഹസ്യമായി വിവാഹം കഴിച്ചോ എന്നാണ് ചർച്ച. ആലില ലോക്കറ്റാണ് മാലിയിൽ ഇട്ടിരിക്കുന്നത്. ഒപ്പം മോതിരം കൂടി കണ്ടതാണ് ആരാധകരെ സംശയത്തിലേക്ക് നയിച്ചത്.

അതേസമയം, നിരവധി പേരാണ് ഇതിനെ എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്. ഇത് 2025 ലെ വീഡിയോയാണ്, എഐ ആണ്, സിനിമ ഷൂട്ടിങ്ങിനിടെയിലുള്ള ദൃശ്യങ്ങളാണ് എന്നിങ്ങനെ ചിലർ പറയുന്നു. മറ്റ് ചിലർ ഇത് താലിയല്ലെന്നും സാധാരണമായണെന്നും പറയുന്നവരുണ്ട്.

logo
Metro Vaartha
www.metrovaartha.com