സൽമാൻ ഖാന്‍റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; 2 പേർ അറസ്റ്റിൽ

സൽമാനെ കാണാനായിരുന്നു ശ്രമമെന്നാണ് പ്രതിയുടെ മൊഴി.
Two separate trespassing incidents at Salman Khan's building in Mumbai; two held
സൽമാൻ ഖാൻ
Updated on

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്‍റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ഒരു സ്ത്രീയും പുരുഷനുമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി അറസ്റ്റിലായത്. അപ്പാർട്മെന്‍റിനു സമീപം സംശയാസ്പദമായി ചുറ്റിക്കറങ്ങിയ ഒരു പുരുഷനെ സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു.

അകത്തേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കാഞ്ഞതിനു പിന്നാലെ ദേഷ്യപ്പെട്ട് മൊബൈൽ ഫോൺ എറിഞ്ഞുടച്ചതിനു ശേഷം ഇയാൾ തിരിച്ചു പോയി. പിറ്റേദിവസം വൈകിട്ട് വീണ്ടും തിരിച്ചെത്തി ഒളിച്ച് ഗേറ്റിലൂടെ കടക്കുകയായിരുന്നു. സൽമാനെ കാണാനായിരുന്നു ശ്രമമെന്നാണ് പ്രതിയുടെ മൊഴി.

തിങ്കളാഴ്ച സൽമാനെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഒരു സ്ത്രീയും സുരക്ഷാ ജീവനക്കാരെ എതിർത്ത് അപ്പാർട്മെന്‍റിലേക്ക് കടന്നു കയറാൻ ശ്രമിച്ചു. ഇവരെയും പൊലീസിനു കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com