വീണ്ടും മോഹൻലാൽ - ശ്രീനിവാസൻ മാജിക്; റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'

ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും പച്ചാളം ഭാസിയും വീണ്ടും.
Udayananu tharam re release

വീണ്ടും മോഹൻലാൽ - ശ്രീനിവാസൻ മാജിക്; റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'

Updated on

റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 20 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്നു. 2026 ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം റിലീസ് വേളയിൽ ബോക്സ് ഓഫിസിൽ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയിരുന്നു. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്.

ദീപക് ദേവിന്‍റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എഡിറ്റർ: രഞ്ജൻ എബ്രഹാം, കളറിസ്റ്റ്: രാജ പാണ്ഡ്യൻ(പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്സിംഗ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

logo
Metro Vaartha
www.metrovaartha.com