രഹസ്യങ്ങളിൽ മുങ്ങി ഉർവശിയും പാർവതിയും; 'ഉള്ളൊഴുക്ക്' ജൂൺ 21ന് തിയെറ്ററുകളിൽ|Video

രഹസ്യങ്ങളിൽ മുങ്ങി ഉർവശിയും പാർവതിയും; 'ഉള്ളൊഴുക്ക്' ജൂൺ 21ന് തിയെറ്ററുകളിൽ|Video

കൂടത്തായ് കൊലപാതകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡ് സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Published on

കൊച്ചി: മലയാള സിനിമയിലെ ആക്റ്റിങ് പവർ ഹൗസുകളെന്ന് വിശേഷിപ്പിക്കുന്ന ഉർവശിയും പാർവതിയും ഒരുമിക്കുന്ന ഉള്ളൊഴുക്ക് ജൂൺ 21ന് തിയെറ്ററുകളിൽ എത്തും. ചിത്രത്തിന്‍റെ ട്രെയ്‌ലർ ഇതിനിടെ തന്നെ പ്രേക്ഷകർക്കിടയിൽ സൂപ്പർഹിറ്റായി. കേരളത്തിലെ പ്രളയകാലത്തെ മരണമാണ് സിനിമയുടെ കഥാതന്തു. വെള്ളത്തിൽ മുങ്ങിയ കുടുംബക്കല്ലറയിൽ മകനെ അടക്കണമെന്ന് വാശി പിടിക്കുന്ന അമ്മയായാണ് ഉർവശി എത്തുന്നത്. അതിനിടെ മറ മാറ്റി പുറത്തു വരുന്ന രഹസ്യങ്ങളിലൂടെയും അവരുടെ കുടുംബം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ടു പോകുന്നത്.

കൂടത്തായ് കൊലപാതകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡ് സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com