യുണൈറ്റ് കിംഗ്ഡം ഓഫ് കേരള (U.K Ok) സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ജോണി ആന്‍റണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.
United kingdom of kerala film second poster out

യുണൈറ്റ് കിംഗ്ഡം ഓഫ് കേരള (U.K Ok) സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Updated on

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K Ok); സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രന്‍റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസിന്‍റെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് നിർമിക്കുന്നത്. യുവനടൻ രഞ്ജിത്ത് സജീവും, ചെറുപ്പക്കാരായ ഏതാനും പേരും കൗതുകത്തോടെ ലാപ്ടോപ്പ് വീക്ഷിക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

സമകാലീന സംഭവങ്ങളിലൂടെ ഒരപ്പന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ തികച്ചും രസകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ. ജോണി ആന്‍റണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.

മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ , സംഗീതം -രാജേഷ് മുരുകേശൻ . ഛായാഗ്രഹണം - സിനോജ്.പി. അയ്യപ്പൻ. എഡിറ്റിംഗ് - അരുൺ വൈഗ കലാസംവിധാനം - സുനിൽ കുമരൻ. പിആർഒ- വാഴൂർ ജോസ്. പാലാ ഭരണങ്ങാനം, കട്ടപ്പന, ഈരാറ്റുപേട്ട, ചെന്നൈ, മൂന്നാർ, കൊച്ചി, ഗുണ്ടൽപ്പേട്ട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനേഴിന് സിനിമ പ്രദർശനത്തിതെത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com