'ഫാമിലി പാക്കും, സിക്സ് പാക്കും'; കിടിലൻ ബോഡി ട്രാൻസ്‌ഫോർമേഷനുമായി ഉണ്ണിമുകുന്ദൻ

100 ദിവസത്തോളം നീണ്ട ഷൂട്ടിൽ 60 ദിവസത്തോളം വേണ്ടിവന്നു ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ.
unni mukundan
'ഫാമിലി പാക്കും, സിക്സ് പാക്കും'; കിടിലൻ ബോഡി ട്രാൻസ്‌ഫോർമേഷനുമായി ഉണ്ണിമുകുന്ദൻ
Updated on

അങ്ങ് ബോളിവുഡിൽ അമീർ ഖാൻ ഉൾപ്പെടെ പലതാരങ്ങളും നടത്തുന്ന ബോഡി ട്രാൻസ്ഫോർമേഷൻ നാം കണ്ടിട്ടുള്ളതാണ്. കഥാപത്രത്തോടും, ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനോടും നീതി പുലർത്തുന്ന താരങ്ങൾ പലപ്പോഴും വിരളമാണ്. അവിടെയാണ്, ഉണ്ണി മുകുന്ദൻ വേറിട്ട നിൽക്കുന്നത്. മാർ‌ക്കോയിലെ കഥാപാത്രത്തിനു വേണ്ടി കിടിലൻ ട്രാൻസ്ഫോർമേഷനാണ് ഉണ്ണി മുകുന്ദൻ നടത്തിയിരിക്കുന്നത്. 30 കോടിയോളം ബഡ്ജറ്റിൽ ഷൂട്ട് പൂർത്തീകരിച്ച ചിത്രമാണ് മാർക്കോ. ക്യൂബസ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബസ് എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദും, ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. മാളികപ്പുറം എന്ന ചിത്രത്തിൽ അല്പം വയറൊക്കെ ചാടിയ ആ ശരീരപ്രകൃതിയിൽ നിന്ന് കഠിനപ്രയത്നത്തിലൂടെയാണ് താരം ബോഡി ട്രാൻസ്ഫോർമേഷൻ സാധ്യമാക്കിയിരിക്കുന്നത്.

മാർക്കോയുടെതായി ഇതിനോടകം ഇറങ്ങിയ എല്ലാ അപ്ഡേറ്റുകളും പ്രതീക്ഷ നൽകുന്നവയാണ്. സ്റ്റൈലിഷും അതേ സമയം വയലന്‍റും ആയ ടോണിൽ ആയിരിക്കും ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹനീഫ് അധീനിയാണ്. ഈ സിനിമ കാണുന്ന പ്രേക്ഷകർക്കിടയിൽ ഒരു വിറയിൽ ഉണ്ടാക്കുമെന്ന് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കലയ്കിങ്സൺ‌ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ, 100 ദിവസത്തോളം നീണ്ട ഷൂട്ടിൽ 60 ദിവസത്തോളം വേണ്ടിവന്നു ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ.

നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിലെ സീക്വൻസുകളുടെ വേറിട്ട ഒരു ആക്ഷൻ കൊറിയോഗ്രഫി ഈ സിനിമയിൽ കാണാൻ കഴിയും. കെജിഎഫിന്‍റെ സംഗീതം കൈകാര്യം ചെയ്ത രവി ബസ്രൂർ ആണ് മാർക്കോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com