അമ്മ ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ ഉണ്ണി മുകുന്ദൻ; മത്സര രംഗത്ത് അനന്യയും അൻസിബയും

കഴിഞ്ഞ ഭരണ സമിതിയിലുണ്ടായിരുന്ന ശ്വേതാ മേനോൻ, മണിയൻപിള്ളരാജു, ലാൻ , ലെന, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവരൊന്നും ഇത്തവണ മത്സരിക്കുന്നില്ല.
ഉണ്ണി മുകുന്ദൻ, അനന്യ, അൻസിബ
ഉണ്ണി മുകുന്ദൻ, അനന്യ, അൻസിബ

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മയുടെ ട്രഷറർ ആയി യുവ നടൻ ഉണ്ണി മുകുന്ദനെ എതിരില്ലാതെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഭരണസമിതിയിൽ അംഗമായിരുന്നു ഉണ്ണി മുകുന്ദൻ.മോഹൻലാലിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പു 30ന് നടക്കും.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് മൂവരും പത്രിക പിൻവലിക്കുകയായിരുന്നു.

അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരാണ് 11 അംഗ കമ്മിറ്റിയിലേക്ക് മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഭരണ സമിതിയിലുണ്ടായിരുന്ന ശ്വേതാ മേനോൻ, മണിയൻപിള്ളരാജു, ലാൻ , ലെന, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവരൊന്നും ഇത്തവണ മത്സരിക്കുന്നില്ല.

Trending

No stories found.

Latest News

No stories found.