"നസ്ലിന്‍റെ കാര്യം എനിക്ക് അന്നേ അറിയാമായിരുന്നു, പക്ഷേ അവൻ കളിയാക്കല്ലേ ചേച്ചി എന്നാണ് പറഞ്ഞത്"; ഉർവശി

ഹ്യൂമർ ടൈമിങ് വളരെ മനോഹരമായിട്ട് ചെയ്യുന്ന ഒരു പയ്യനാണ് നസ്‍ലിനെന്ന് ഉർവശി പറയുന്നു
urvashi talks about naslen

ഉർവശി | നസ്ലിന്‍

Updated on

അടുത്തിടെ തന്‍റെ പുതിയ ചിത്രം ആശയുമായി ബന്ധപ്പെട്ട് ഉർവശി നൽകിയ ഇന്‍റർവ്യൂകളെല്ലാം വൈറലായിരുന്നു. അതിൽ പലരെക്കുറിച്ചും പല കാര്യങ്ങളെക്കുറിച്ചും ഉർവശി സംസാരിച്ചിരുന്നു. ഇപ്പോഴിതാ നടൻ നസ്ലിനെക്കുറിച്ച് ഉർവശി പറഞ്ഞകാര്യമാണ് ശ്രദ്ധേയമായിരിക്കുന്നത്.

ഹ്യൂമർ ടൈമിങ് വളരെ മനോഹരമായിട്ട് ചെയ്യുന്ന ഒരു പയ്യനാണ് നസ്‍ലിൻ എന്ന് ഉർവശി പറയുന്നു. "എന്‍റെ കൂടെയാണ് നസ്‌ലിൻ ആ​ദ്യമായി രണ്ട് സിനിമകളിൽ അഭിനയിച്ചത്. ഒന്ന് വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ദുൽഖറിന്‍റെ ചെറുപ്പമായിട്ടും, രണ്ട് കേശുവിൽ എന്‍റെ മകനായിട്ടും. ആ സിനിമ വന്നപ്പോൾ ഞാൻ‌ പറയും, 'അതാ അടുത്ത ഹീറോ വന്നു നിൽക്കുന്നേ... വാ... എല്ലാവരും ഇപ്പോഴേ ഇവനെ നോക്കി വച്ചോ' എന്നൊക്കെ ഞാൻ പറയും."

'അപ്പോ അവൻ, അയ്യോ... ചേച്ചി കളിയാക്കാതെ ചേച്ചി' എന്ന് പറയും. പക്ഷേ നമുക്കറിയാം ഹ്യൂമർ ടൈമിങ് വളരെ മനോഹരമായിട്ട് ചെയ്യുന്ന ഒരു പയ്യനാണ് നസ്‍ലിൻ. അങ്ങനെ ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് ഒരു സിനിമ നിൽക്കുന്നത്".- ഉർവശി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com