വാഴ ‌3 പ്രഖ്യാപിച്ചു; ഇത്തവണ പെൺകുട്ടികളുടെ കഥ

വാഴ 3 ബയോപിക് ഒഫ് എ ബില്യൺ ഗേൾസ് എന്നാണ് മൂന്നാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്.
Vaazha 3 biopic of a million girls

വാഴ ‌3 പ്രഖ്യാപിച്ചു; ഇത്തവണ പെൺകുട്ടികളുടെ കഥ

Updated on

തിയെറ്ററിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന വാഴയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. വാഴ 3 ബയോപിക് ഒഫ് എ ബില്യൺ ഗേൾസ് എന്നാണ് മൂന്നാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ആദ്യ രണ്ടു ഭാഗങ്ങളിൽ ആൺകുട്ടികളുടെ കഥയാണ് പറഞ്ഞതെങ്കിൽ മൂന്നാം ഭാഗത്തിൽ പെൺകുട്ടികളുടെ കഥയാണ് പറയുന്നത്. വിപിൻ ദാസ് രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം വിശ്വൻ ശ്രീജിത്താണ്.

ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം.

വിപിൻ ദാസ് ആണ് ഇൻസ്റ്റഗ്രാമിലൂടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. തിരക്കഥ പൂർത്തിയായ ശേഷം ഓഡിഷൻ പ്രഖ്യാപിക്കുമെന്നും വാഴ ഫ്രാഞ്ചെസിക്ക് നൽകിയ സ്നേഹത്തിന് നന്ദിയെന്നും വിപിൻ ദാസ് കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com