പഠനത്തിനിടെ ചാടിയെണീറ്റ് ഡാൻസ് ചെയ്ത് ഇൻഫ്ലുവൻസർ; അഭിനന്ദിച്ച് രശ്മികയും ദേവര‌കൊണ്ടയും|Video

നാൽപ്പത് ലക്ഷത്തിൽ അധികം പേരാണ് റീൽ കണ്ടിരിക്കുന്നത്.
Vachindamma viral reel, rashmika and deverakonda comment

പഠനത്തിനിടെ ചാടിയെണീറ്റ് ഡാൻസ് ചെയ്ത് ഇൻഫ്ലുവൻസർ; അഭിനന്ദിച്ച് രശ്മികയും ദേവര‌കൊണ്ടയും

Updated on

ഠനത്തിനിടെ ഇൻഫ്ലുവൻസർ ചാടിയെണീറ്റ് നൃത്തം ചെയ്യുന്ന വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം ഗീതാഗോവിന്ദത്തിലെ വച്ചിണ്ടമ്മാ എന്ന ഗാനത്തിനൊപ്പമാണ് ലൂസിഡ്ഫോർയു എന് ഇൻഫ്ലുവൻസർ നൃത്തം ചെയ്യുന്നത്

സംഗീതം കേട്ടുകൊണ്ടാണെങ്കിൽ ഞാൻ നല്ല രീതിയിൽ പഠിക്കും, അതേ സമയം ഞാൻ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. എഴുതുന്നതിനിടയിൽ പെട്ടെന്ന് പാട്ടു പാടുന്നതും ഭാവാഭിനയത്തോടെ ചാടിയെണീറ്റ് നൃത്തം ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്.

നാൽപ്പത് ലക്ഷത്തിൽ അധികം പേരാണ് റീൽ കണ്ടിരിക്കുന്നത്. രശ്മികയും വിജയ് ദേവരകൊണ്ടയും വരെ റീലിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഞാനീ വിഡിയോയെ ഇഷ്ടപ്പെടുന്നു, എത്ര നന്നായി നൃത്തം ചെയ്യുന്ന, മനോഹരം എന്നാണ് രശ്മിക കുറിച്ചിരിക്കുന്നത്. അടുത്തിടെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ എന്നാണ് വിജയ് ദേവരകൊണ്ട കുറിച്ചിരിക്കുന്നത്. നിങ്ങളുടെ ടൈമിങ് എപിക് ആണെന്നും താരം കുറിച്ചിട്ടുണ്ട്. തെന്നിന്ത്യൻ താരം സിദ്ധാർഥും റീലിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com