"വിവാഹിതരായ പുരുഷന്മാരുടെ ഊർജം കുറയും", പൊതുവേദിയിൽ 'വൈഫ് ജോക്ക്സു'മായി വിക്കി കൗശൽ, വിവാദം

ഒരു വിവാഹച്ചടങ്ങിനിടെ താരം പറഞ്ഞ ഒരു തമാശയാണ് വിവാ​ദമായത്
vicky koushal jock abot marriage

"വിവാഹിതരായ പുരുഷന്മാരുടെ ഊർജം കുറയും", പൊതുവേദിയിൽ 'വൈഫ് ജോക്ക്സു'മായി വിക്കി കൗശൽ, വിവാദം

Updated on

ബോളിവുഡിലെ ​ഗ്രീൻ ഫ്ലാ​ഗ് ഹസ്ബൻഡ് എന്ന വിശേഷണത്തിന് ഉടമയാണ് നടൻ വിക്കി കൗശൽ. ഭാര്യ കത്രീന കൈഫിനെക്കുറിച്ചുള്ള വിക്കിയുടെ വാക്കുകൾ പലപ്പോഴും ആരാധകരുടെ മനം കവരാറുണ്ട്. ബോളിവുഡിലെ മറ്റ് താരദമ്പതികൾ ഇവരെ കണ്ട് പഠിക്കണം എന്നാണ് ഇവരുടെ ആരാധകർ പറയാറുള്ളത്. എന്നാൽ ഇപ്പോൾ വൈഫ് ജോക്ക്സ് പറഞ്ഞ് വിവാദത്തിലായിരിക്കുകയാണ് വിക്കി കൗശൽ.

ഒരു വിവാഹച്ചടങ്ങിനിടെ താരം പറഞ്ഞ ഒരു തമാശയാണ് വിവാ​ദമായത്. വിവാഹിതരായ പുരുഷന്മാരുടെ ഊർജം കുറയും എന്നാണ് വിക്കി പറഞ്ഞത്. വിവാഹത്തിൽ പങ്കെടുത്ത താരം തന്റെ ചിത്രമായ ഉറിയിലെ പ്രശസ്തമായ ഹൗ ഈസ് ദ് ജോഷ് എന്ന ഡയലോഗ് പറയാൻ വരനോട് ആവശ്യപ്പെട്ടു. പിന്നാലെയായിരുന്നു വിവാ​ദ പരാമർശം.

‘‘ബാച്ചിലേഴ്സിന്റെ സന്തോഷം എപ്പോഴും ഉയർന്ന നിലയിലായിരിക്കുമെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വിവാഹിതരായ ഞങ്ങളുടെ ഊർജ്ജം ഓരോ വർഷം കഴിയുന്തോറും കുറഞ്ഞുകൊണ്ടിരിക്കും. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഊർജ്ജം ചോരില്ല.- വിക്കി പറഞ്ഞു.

ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ​ഗ്രീൻ ഫ്ലാ​ഗ് ഹസ്ബൻഡായ വിക്കിക്കെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമായത്. വിക്കിയുടേത് സ്ത്രീവിരുദ്ധവും കാലഹരണപ്പെട്ടതുമായ തമാശയാണെന്ന് പലരും അഭിപ്രായപ്പെട്ടു. വിവാഹം എന്നത് ഒരു ബാധ്യതയോ നിയന്ത്രണമോ ആണെന്ന തരത്തിലുള്ള തമാശകൾ വർഷങ്ങൾക്കു മുൻപേ ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നാണ് പലരും പ്രതികരിച്ചത്. വിക്കിയുടെ കാര്യത്തിൽ ആളുകൾ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും ഇതേ കാര്യം രൺബീർ കപൂർ, രൺവീർ സിംഗ് ഇവരിലാരെങ്കിലുമായിരുന്നു ചെയ്തതെങ്കിൽ അത് വലിയ തരത്തിലുള്ള വിവാദമാകുമായിരുന്നില്ലേയെന്നും ചോദിക്കുന്നവരുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com