'രണ്ടാഴ്ചയായി മലയാളം സിനിമ മാത്രം'; മൂക്കില്ലാ രാജ്യത്തെ ഡയലോഗുമായി വിദ്യാ ബാലൻ| Video

ഇൻസ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കു വച്ചിരിക്കുന്നത്
വിദ്യ ബാലൻ
വിദ്യ ബാലൻ

മുംബൈ: മലയാളികളുടെ എവർഗ്രീൻ ഫേവറിറ്റ് കോമഡി ചിത്രങ്ങളുടെ കൂട്ടത്തിൽ ഒന്നാമതുണ്ടായിരിക്കും ജഗതിയും സിദ്ദിഖും മുകേഷും തിലകനുമെല്ലാം തകർത്തഭിനയിച്ച മൂക്കില്ലാ രാജ്യത്ത്. ഇപ്പോഴിതാ മൂക്കില്ലാ രാജ്യത്തിലെ സൂപ്പർഹിറ്റ് ഡയലോഗുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ. ഇൻസ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കു വച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി മലയാളം സിനിമകൾ കണ്ടു കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പോടെയാണ് വിദ്യ വിഡിയോ പങ്കു വച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

മോഹൻലാലിന്‍റെ നായികയായി മലയാളത്തിലൂടെയാണ് വിദ്യ സിനിമയിലേക്കെത്തുന്നത്. എന്നാൽ ആ ചിത്രം പാതിയിൽ നിന്നുപോയി.

അതിനു ശേഷം ബംഗാളിയിൽ ചെയ്ത ചിത്രമാണ് ആദ്യമായി റിലീസ് ചെയ്തത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡിൽ വിദ്യ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com