തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം വിവാഹവേദിയിലെത്തി തൃഷ; എന്താണ് നിങ്ങളുടെ ഉദ്ദേശമെന്ന് നെറ്റിസൺസ് | Video

വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും ഇവർക്കൊപ്പമുണ്ടായിരുന്നു
vijay and trisha at wedding reception

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം വിവാഹവേദിയിലെത്തി തൃഷ; എന്താണ് നിങ്ങളുടെ ഉദ്ദേശമെന്ന് നെറ്റിസൺസ് | Video

Updated on: 

വീണ്ടും വിവാഹ വേദിയിൽ ഒന്നിച്ചെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷയും. അന്ധ്രാപ്രജേശ് മുൻ മുഖ്യമന്ത്രി വൈആർഎസ് കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ ബന്ധുവും രാഷ്ട്രീയനേതാവും വ്യവസായിയുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിലാണ് തൃഷയും വിജയ്‌യും ഒന്നിച്ച് പങ്കെടുത്തത്. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും ഇവർക്കൊപ്പമുണ്ടായിരുന്നു.

ചെന്നൈ ലീലാ പാലസിൽ നടന്ന വിവാഹസത്കാരത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബ്രൗൺ സ്യൂട്ടിൽ വിജയ് എത്തിയപ്പോൾ പിങ്ക് സാരിയിലാണ് തൃഷ എത്തിയത്. ബൊക്കെയുമായി ഇരുവരും ഒന്നിച്ച് വേദിയിലേക്ക് വരുന്നതും ഇരുവരും ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കുന്നതുമായ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിഡിയോക്ക് താഴെ ആരാധകർ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിച്ചു. ഇത് സംഗീത എങ്ങനെ സഹിക്കുമെന്ന് ചിലർ കമന്‍റ് ചെയ്യുന്നുണ്ട്. ഇവർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും എന്താണ് ശരിക്കും ഇവരുടെ ഉദ്ദേശമെന്നുമെല്ലാം കമന്‍റുകളുണ്ട്.

മുൻപും വിജയ്‌യും തൃഷയും പല വേദികളിലും ഒന്നിച്ചെത്തിയിട്ടുണ്ട്. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതിനു ശേഷം ഇരുവരുടെയും ബന്ധം വലിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ അടുത്തിടെ സംഗീത വിവാഹ മോചന ഹർജി പിൻവലിച്ചിരുന്നു. എന്നിരുന്നാലും ഇപ്പോഴും ഇരുവരും ഒന്നിച്ച് പരിപാടികൾക്കെത്തുന്നത് വലിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചിട്ടുണ്ട്.