വീണ്ടും ഒരുമിച്ച് വിജയ്‌യും തൃഷയും; അജിത്തിന്‍റെ റേസിങ് വേദിയിൽ താരജോഡി, വൈറലായി ദൃശ്യങ്ങൾ

അജിത് പങ്കെടുക്കുന്ന മിഷെലിൻ ലെ മാൻസ് കപ്പ് റേസിന് മുന്നോടിയായാണ് ഇരുവരും സിൽവർസ്റ്റോണിലെത്തിയത്

When Vijay and Trisha arrived at Silverstone in the UK to watch a race.

വിജയ്‌യും തൃഷയും യുകെയിലെ സിൽവർസ്റ്റോണിൽ റേസിങ് കാണാനെത്തിയപ്പോൾ

Updated on

നടൻ അജിത് കുമാറിന്‍റെ റേസിങ് ആവേശത്തിന് സാക്ഷിയാകാൻ എത്തിയ വേദിയിൽ ആരാധകരുടെ ശ്രദ്ധ മറ്റൊരു താരജോഡിയിലേക്ക്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും നടി തൃഷയും ഒരുമിച്ച് യുകെയിലെ സിൽവർസ്റ്റോണിലെത്തിയതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അജിത് പങ്കെടുക്കുന്ന മിഷെലിൻ ലെ മാൻസ് കപ്പ് റേസിന് മുന്നോടിയായാണ് ഇരുവരും സിൽവർസ്റ്റോണിലെത്തിയത്.

ജീൻസും ടിഷർട്ടും ബ്രൗൺ ജാക്കറ്റും ധരിച്ചാണ് വിജയ് എത്തിയത്. സമാനമായി ജീൻസും ടിഷർട്ടും മറൂൺ ജാക്കറ്റുമായിരുന്നു തൃഷയുടെ വേഷം. വിജയ്‌യും തൃഷയും ഒരുമിച്ച് റേസ് കാണുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ ആരാധകർക്കിടയിൽ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്. ഇരുവരും ഒന്നിച്ചെത്തിയതോടെ പഴയ ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ വീണ്ടും തലപൊക്കിയിട്ടുണ്ട്.

എന്നാൽ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് വിജയ്‌യോ തൃഷയോ ഇതുവരെ പരസ്യമായി സ്ഥിരീകരണം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വിജയ്‌യും അജിത്തും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനൊപ്പമാണ് തൃഷയും റേസിങ് വേദിയിലെത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

തമിഴ് സിനിമയിലെ ശ്രദ്ധേയമായ ഓൺസ്ക്രീൻ ജോഡികളിലൊന്നാണ് വിജയ്‌യും തൃഷയും. 2004ൽ പുറത്തിറങ്ങിയ ‘ഗില്ലി’യിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടർന്ന് ‘തിരുപ്പാച്ചി’, ‘ആതി’, ‘കുരുവി’, ‘ലിയോ’ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചെത്തി.

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും തൃഷ അതിഥിയായി എത്തിയിരുന്നു. വിജയ്‌യുടെ കുടുംബത്തോടൊപ്പം തൃഷ നിൽക്കുന്ന ദൃശ്യങ്ങളും അന്ന് ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ യുകെയിലെ സിൽവർസ്റ്റോണിൽ വീണ്ടും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ആരാധകർക്കിടയിലെ കൗതുകവും ചർച്ചയും വീണ്ടും ഉയർന്നിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com