"വിജയ് ദേവരകൊണ്ട ടോക്സിക്, റെഡ് ഫ്ലാഗ്"; രശ്മികയോട് സഹതാപമെന്ന് ആരാധകർ|Video

100 തവണ പ്രണയം നിരസിക്കപ്പെട്ടവൾ എന്ന് മറ്റൊരാൾ കുറിച്ചിരിക്കുന്നു.
"Vijay Deverakonda is 'toxic' and a 'red flag'"; fans express sympathy for Rashmika | Video

രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട

Updated on: 

ആരാധകർ ആഘോഷിച്ചിരുന്ന തെന്നിന്ത്യൻ താര ദമ്പതികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. എന്നാൽ കോഫീ വിത്ത് കരൺ എന്ന ഷോയിൽ ഇരുവരും പങ്കെടുത്തതിനു പിന്നാലെ വിജയ് ദേവരകൊണ്ടയെ ട്രോളുകയാണ് സോഷ്യൽമീഡിയ. ഷോയിൽ വിജയ് പറഞ്ഞ പല കാര്യങ്ങളും ആരാധകർക്ക് രസിച്ചിട്ടില്ല. നൂറ് പ്രാവശ്യം രശ്മിക തന്നെ പൊപ്പോസ് ചെയ്തുവെന്നും ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് വിജയ് ഷോയിൽ പറഞ്ഞത്.

ഏതാണ്ട് ഒരു വർഷത്തോളം വിവാഹക്കാര്യം ആവർത്തിച്ചുവെന്ന് രശ്മികയും ഷോയിൽ പറയുന്നുണ്ട്. അതും തന്‍റെ മാതാപിതാക്കളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമായിരുന്നു വിവാഹം എന്നും വിജയ് വ്യക്തമാക്കിയിരുന്നു. അതിനു ശേഷമാണ് രശ്മികയുടെ ഇൻസ്റ്റ പോസ്റ്റുകൾക്ക് താഴെ ആരാധകർ വിജയ്‌യെ ട്രോളിക്കൊണ്ടുള്ള കമന്‍റുകൾ പങ്കു വയ്ക്കാൻ തുടങ്ങിയത്. നിങ്ങളെ ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്, പക്ഷേ നിങ്ങൾ ഇതിലും മികച്ചത് അർഹിക്കുന്നുവെന്നാണ് ഒരാൾ രശ്മികയുടെ ഫോട്ടോക്കു താഴെ കുറിച്ചിരിക്കുന്നത്. 100 തവണ പ്രണയം നിരസിക്കപ്പെട്ടവൾ എന്ന് മറ്റൊരാൾ കുറിച്ചിരിക്കുന്നു.

ചിലപ്പോൾ അതിൽ കൂടുതൽ തവണ വിജയ് നിരസിച്ചു കാണും നിർഭാഗ്യവശാൽ സ്ത്രീകൾ സ്വ‌യം സ്വന്തം വില കുറയ്ക്കുകയാണെന്നാണ് മറ്റൊരു കമന്‍റ്.കോഫീ വിത്ത് കരൺ ഷോ കണ്ടതിനു ശേഷം രശ്മികയോട് സഹതാപം തോന്നുന്നുവെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും വിവാഹ ബന്ധം ടോക്സിക് ആണെന്നും രശ്മിക വിജയ്‌യെ സ്നേഹിക്കുന്നുണ്ട്, പക്ഷേ വിജയ് സ്നേഹിക്കുന്നത് വിജയ്‌യെയാണെന്നും വിജയ് നാഴ്സിസ്റ്റ് ആണെന്നുമുള്ള അഭിപ്രായങ്ങളും രേഖപ്പെടുത്തിയവരുണ്ട്.

ഇനിയിപ്പോൾ രശ്മിക നിരവധി തവണ വിവാഹാഭ്യർഥന നടത്തി എന്നു തന്നെ ഇരിക്കട്ടെ, അതു നാട്ടുകാർക്കു മുൻപിൽ പറയേണ്ട കാര്യമെന്താണെന്നാണ് മറ്റൊരു ആരാധകൻ ചോദിക്കുന്നത്. താൻ രശ്മികയ്ക്ക് ഔദാര്യം ചെയ്തു കൊടുത്തുവെന്ന മട്ടിലാണ് വിജയ് സംസാരിക്കുന്നത്. എന്നാൽ തന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് രശ്മിക വിജയ്‌യെ വിവാഹം കഴിച്ചതെന്നതാണ് സത്യം എന്നും ആരാധകർ പറയുന്നു. ഷോയിൽ രശ്മിക വിജയ്ക്കൊപ്പം പോകാൻ ആഗ്രഹമുള്ള സ്ഥലങ്ങളെക്കുറിച്ച് പറയുമ്പോൾ വിജയ് തന്‍റെ മാതാപിതാക്കൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇതും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com