വിജയ്‌യുടെ 'ജനനായകൻ' ജൂലൈ 23ന്

"ഐ ആം കമിങ്": തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച 'ജനനായകൻ' ജൂലൈ 23ന് തിയേറ്ററുകളിലേക്ക്
Vijay’s final film ‘Jananayakan’ to release worldwide on July 23

വിജയ് ജനനായകനിൽ

Updated on

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയെറ്ററുകളിലേക്കെത്തും. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.

ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്‍റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ, ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്തിൽ ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com