വിജയ്- സംഗീത വിവാഹമോചനം; ഹർജി ജൂൺ 16ന് പരിഗണിക്കും

ഫെബ്രുവരി 26നാണ് വിജയ്‌യുടെ ഭാര്യ സംഗീത അപ്രതീക്ഷിതമായി കോടതിയെ സമീപിച്ചത്.
Vijay -Sangeetha divorce case postponed to june 16

വിജയ് ഭാര്യ സംഗീതയ്ക്കൊപ്പം

Updated on

ചെങ്കൽപേട്ട്: നടൻ വിജയ്‌യുടെ വിവാഹമോചന ഹർജിയിൽ വാദം കേൾക്കുന്നത് ജൂൺ 16ലേക്ക് നീട്ടി ചെങ്കൽപേട്ട് കുടുംബക്കോടതി. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗമാണ് വിവാഹമോചന ഹർജി സമർപ്പിച്ചിരിക്കുന്നത്. ജഡ്ജി ശശികല നാലാമത്തേതായാണ് ഹർജി പരിഗണിച്ചത്. ടിവികെ നേതാവായ വിജയ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്നതിനിടെയാണ് വിവാഹമോചന ഹർജി കോടതി പരിഗണിച്ചത്.

ഫെബ്രുവരി 26നാണ് വിജയ്‌യുടെ ഭാര്യ സംഗീത അപ്രതീക്ഷിതമായി കോടതിയെ സമീപിച്ചത്. മറ്റൊരു നടിയുമായി വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ വിജയ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

തമിഴ്നാട്ടിലെ ഒരു പ്രമുഖ വ്യവസായിയുടെ മകളാണ് സംഗീത. വിജയോടുള്ള കടുത്ത ആരാധനയാണ് ഇരുവരുടെയും വിവാഹത്തിൽ കലാശിച്ചത്. സ്പെഷ്യൽ മാരേജ്യ ആക്റ്റ് പ്രകാരമായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും നടത്തിയ വിവാഹത്തിൽ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com