വിജയ് ഒരുങ്ങിയിറങ്ങുന്നു; പാർട്ടി പതാക 22ന് പുറത്തു വിടും

തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നായി 300 പാർട്ടി പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.
Actor vijay
വിജയ് ഒരുങ്ങിയിറങ്ങുന്നു; പാർട്ടി പതാക പുറത്തു വിടാനൊരുങ്ങി താരം
Updated on

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി തമിഴക വെട്രി കഴകം(ടിവികെ) പാർട്ടിയുടെ പതാക പുറത്തു വിടാൻ ഒരുങ്ങി തമിഴ് നടൻ വിജയ്. വ്യാഴാഴ്ച ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് പതാക പുറത്തു വിട്ടേക്കും. 30 അടി നീളമുള്ള കൊടിമരത്തിൽ പതാക ഉയർത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് വ്യക്തമാക്കി. തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നായി 300 പാർട്ടി പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. 100 മാധ്യമപ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാർട്ടി ആസ്ഥാനത്ത് വിജയ് പതായ ഉയർത്തലിന്‍റെ റിഹേഴ്സൽ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച വിജയ് ഹെഡ് ക്വാർട്ടേഴ്സിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. പാർട്ടിയുടെ ആദ്യ കോൺഫറൻസ് സെപ്റ്റംബർ 22നായിരിക്കും. വിജയുടെ അവസാന ചിത്രമെന്ന് അഭ്യൂഹമുള്ള ഗോട്ടിന്‍റെ റിലീസിനു ശേഷമുള്ള കോൺഫറൻസിൽ പതാക പുറത്തു വിടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. ശനിയാഴ്ച ഗോട്ടിന്‍റെ ട്രെയിലർ പുറത്തു വിട്ടിരുന്നു. ചിത്രത്തിൽ വിജയ് രാഷ്ട്രീയത്തിലേക്കുള്ള വരവ് അറിയിച്ചിട്ടുണ്ടെന്ന് ആസ്വാദകർ പറയുന്നു.

ചിത്രത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് വിജയകാന്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ നന്ദിസൂചകമായി വിജയകാന്തിന്‍റെ ഭാര്യയെ വിജയ് സന്ദർശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.