

ജനനായകന് എ സർട്ടിഫിക്കറ്റ്,
ന്യൂഡൽഹി: വിജയ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. ദളപതി വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകന് സെൻസർ സർട്ടിഫിക്കറ്റ്. എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്.
സെൻസർ ബോർഡിന്‍റെ ഒഫീഷ്യൽ വെസ്ബൈറ്റിൽ സർട്ടിഫിക്കറ്റ് കാണാം.183 മിനിറ്റാണ് (മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റ്) ചിത്രത്തിന്‍റെ ദൈർഘ്യം. എന്നാൽ ചിത്രത്തിന്‍റെ ഏതെല്ലാം ഭാഗങ്ങൾക്കാണ് കത്രിക വച്ചത് എന്നത് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടില്ല.
നവംബർ 25നാണ് ചിത്രം സെൻസർ ബോർഡിന്‍റെ മുന്നിലെത്തുന്നത്. ജനുവരിയിലാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ നിർമാതാക്കൾ തയാറാവാതിരുന്നതോടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. കഴിഞ്ഞ ഏഴ് മാസമായി ചിത്രം പെട്ടിയിലാണ്. വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തിനു ഹൈപ്പാകുമെന്ന് കരുതിയിരുന്ന ചിത്രം തെരഞ്ഞെടുപ്പിനു മുൻപ് പുറത്തിറക്കാനാവാതിരുന്നത് വലിയ തിരിച്ചടിയായാണ് കണ്ടിരുന്നത്. എന്നാൽ ജനനായകന്‍റെ പിന്തുണയില്ലാതെ തന്നെ വിജയ് തമിഴ്നാട് പിടിക്കുകയായിരുന്നു. അതിനിടെ ചിത്രം ജൂലൈ 24ന് തിയറ്ററിലെത്തുമെന്നും സൂചനകളുണ്ട്.