മറ്റൊരു നടിയുമായി ബന്ധം; വിജയ്‌യെ അൺഫോളോ ചെയ്ത് മകൻ ജേസൺ

എന്നാൽ ജേസൺ മുൻപേ വിജയ്‌യെ ഫോളോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
Vijay's son jason sanjay unfollow him

ജേസൺ സഞ്ജയ്

Updated on

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് മകൻ ജേസൺ സഞ്ജയ്. വിജയ്ക്കെതിരേ ഭാര്യ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജേസൺ അച്ഛനെ അൺഫോളോ ചെയ്തിരിക്കുന്നത്. എന്നാൽ ജേസൺ മുൻപേ വിജയ്‌യെ ഫോളോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ചെങ്കൽപേട്ട് ജില്ലാ കോടതിയിൽ സംഗീത വിവാഹമോചന ഹർജി നൽകിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിജയ് മറ്റൊരു നടിയുമായി വിവാഹേതരബന്ധം പുലർത്തുന്നുണ്ടെന്നും അതുമൂലം താനും കുട്ടികളും മാനസിക വിഷമം അനുഭവിക്കുന്നുണ്ടെന്നും ഹർജിയിൽ സംഗീത ആരോപിച്ചിരുന്നു.

ജേസൺ സിനിമാ സംവിധാന രംഗത്തേക്കിറങ്ങുന്നതായും വാർത്തകളുണ്ടായിരുന്നു. ജെഎസ് 01 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സന്ദീപ് കിഷനാണ് പ്രധാന വേഷത്തിലെത്തുന്നത്.

വിജയ് നടിയുമായി ഇടയ്ക്കിടെ വിദേശയാത്രകൾ നടത്താറുണ്ടെന്നും നടി ഈ ചിത്രങ്ങൾ തുടർച്ചയായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഇവർ ആരോപിക്കുന്നു.അതു കൊണ്ട് തന്‍റെ മക്കൾ അവരുടെ സുഹൃത്തുക്കളുടെയിടയിൽ അപമാനിതരാകുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

സംഗീത ആരോപണമുന്നയിക്കുന്ന നടി തൃ‌ഷയാണെന്നാണ് അഭ്യൂഹം ഇതേതുടർന്ന് തൃഷ കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com