തല മൊട്ടയടിച്ച് പാച്ചുവിന്‍റെ ഉമ്മച്ചി, 'പാർട്ടി ഇല്ലേ പുഷ്പ' എന്ന് ആരാധകർ

നടിയുടെ മൊട്ട ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്
viji venkidesh new look viral

വിജി വെങ്കിടേഷ്

Updated on: 

ഫഹദ് ഫാസിൽ നായകനായെത്തിയ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് വിജി വെങ്കിടേഷ്. ചിത്രത്തിൽ ഉമ്മച്ചി എന്ന കഥാപാത്രമായാണ് വിജി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടിയുടെ പുത്തൻ ലുക്കാണ്. തലമുണ്ഡനം ചെയ്ത ലുക്കിലാണ് വിജി പ്രത്യക്ഷപ്പെടുന്നത്.

തല മൊട്ടയടിച്ച് കറുത്ത സാരിയുടുത്ത് നിൽക്കുന്ന വിജിയെ ആണ് ചിത്രത്തിൽ കാണുന്നത്. തല മുണ്ഡനം ചെയ്തിട്ട് ഒരാഴ്ചയായെന്നും ഈ ലുക്ക് തനിക്ക് ഇഷ്ടപ്പെട്ടുവരുന്നു എന്നുമാണ് വിജി അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. എന്തായാലും നടിയുടെ മൊട്ട ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

ബുദ്ധസന്യാസിയെ പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്‍റ്. എന്നാൽ പഴയ ഒനീഡ ടിവിയുടെ പരസ്യം പോലെയുണ്ട് എന്നാണ് മറ്റൊരാൾ കുറിച്ചത്. ഫഹദ് ഫാസിലിന്‍റെ പുഷ്പയിലെ ലുക്കുമായി ബന്ധപ്പെടുത്തിയും കമന്‍റുകൾ വരുന്നുണ്ട്. പാർട്ടി ഇല്ലേ പുഷ്പാ എന്നാണ് ഒരാൾ കുറിച്ചത്. കാൻസർ രോഗികൾക്കായി പ്രവർ‌ത്തിക്കുന്ന മാക്സ് ഫൗണ്ടേക്ഷന്‍റെ സൗത്ത് ഏഷ്യ റീജ്യൻ മേധാവിയാണ് വിജി വെങ്കിടേഷ്. മമ്മൂട്ടി നായകനായി എത്തിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com