
ഗായകൻ യേശുദാസ്, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവരെ അധിക്ഷേപിച്ച് നടൻ വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.യേശുദാസിന്‍റെ ചിത്രത്തിനൊപ്പമാണ് ഇരുവരെയും പേരു പറഞ്ഞ് അസഭ്യ വാക്കുകൾ ഉപയോഗിച്ച് കൊണ്ട് അധിക്ഷേപിച്ചിരിക്കുന്നത്. നിരവധി പേരാണ് കുറിപ്പിനെ വിമർശിച്ച് കമന്‍റ് ഇട്ടിരിക്കുന്നത്.
സിനിമാ കോൺക്ലേവിനിടെ ദളിത്, സ്ത്രീ സംവിധായകർക്ക് സർക്കാർ പണം നൽകുന്നതിനെതിരേ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിനായകന്‍റെ കുറിപ്പ്.