

വിനായകൻ
File
ഭാര്യയുമായി പിരിഞ്ഞത് തന്‍റെ കുഴപ്പം കൊണ്ടു തന്നെ ആയിരിക്കുമെന്ന് നടൻ വിനായകൻ. സെപ്പറേറ്റഡ് ആയ ശേഷം താൻ വലിയ മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്നും വിനായകൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
കുട്ടികളില്ല. തമ്മിൽ വഴക്കൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഒരുമിച്ച് നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. താൻ സമാധാനം കൊടുക്കുന്നുണ്ടായിരുന്നില്ലെന്നും വിനായകൻ സമ്മതിച്ചു.
പിരിഞ്ഞു ജീവിക്കുന്നതാണ് പുള്ളിക്കാരിക്കു നല്ലതെന്നും വിനായകൻ പറഞ്ഞു. അതേസമയം, ഇപ്പോഴും തന്‍റെ കാര്യങ്ങളൊക്കെ അവർ നോക്കുന്നുണ്ടെന്നും യൂട്യൂബ് വരെ റീചാർജ് ചെയ്ത് തരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉള്ളു തുറക്കാനുണ്ടായിരുന്നത് അവർ മാത്രമായിരുന്നു എന്നും, അങ്ങനെ ഒരാളില്ലാതായത് കാരണം താൻ വല്ലാതെ ഡാർക്കായി പോയെന്നും വിനായകൻ.