വൈറൽ സുന്ദരി മൊണാലിസ വാലന്‍റൈൻസ് ദിനത്തിൽ കേരളത്തിലേക്ക്

വൈറൽ താരം മൊണാലിസ ബോബി ചെമ്മണൂരിനൊപ്പമാണ് കേരളത്തിലെത്തുന്നത്

കൊച്ചി: കുംഭമേളയിലെ വൈറൽ താരം മൊണാലിസ ബോബി ചെമ്മണൂരിനൊപ്പം കേരളത്തിലെത്തുന്നു. ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനത്തിൽ കോഴിക്കോട് എത്തുമെന്നാണ് ബോബി ചെമ്മണൂർ അറിയിച്ചിരിക്കുന്നത്. മൊണാലിസ കേരളത്തിലെത്തുമെന്ന് പറയുന്ന വീഡിയോയും ബോബി ചെമ്മണൂർ പങ്കുവച്ചിട്ടുണ്ട്.

ഇതിനു പിന്നാലെ വീഡിയോക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. ബോബി ചെമ്മണൂർ ഇറക്കിയ പുതിയ ഐഡിയ കൊള്ളാമെന്നും ബോച്ചെയ്ക്ക് അടുത്ത ഇരയെ കിട്ടിയെന്നും കമന്‍റുകൾ നീളുന്നു.

കുംഭമേള തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് ചാരക്കണ്ണുള്ള സുന്ദരി സോഷ‍്യൽ മീഡിയയിൽ വൈറലായത്. മേളയിൽ രുദ്രാക്ഷ മാല വിൽകാനെത്തിയതായിരുന്നു മൊണാലിസ. ഇതിനിടെ സുന്ദരിയായ പെൺകുട്ടിയുടെ വീഡിയോ ആരോ മൊബൈലിൽ പകർത്തി സോഷ‍്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയായിരുന്നു.

വീഡിയോ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. മൊണാലിസയെ തേടി ബോളിവുഡ് സംവിധായകൻ സനോജ് മിശ്ര എത്തി. ഇതോടെ "ദി ഡയറി ഓഫ് മണിപ്പൂർ" എന്ന ചിത്രത്തിൽ മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com