"മഞ്ജു പിള്ള കാണുന്നില്ലേ, മകളെ കയറൂരി വിട്ടിരിക്കുകയാണോ?"; വിമർശനത്തിന് ചുട്ടമറുപടി

ദയയെ ആക്ഷേപിച്ചുകൊണ്ടുള്ള വ്ലോഗറുടെ വിഡിയോ ആണ് ചർച്ചയാവുന്നത്
vlogger against manju pillai's daughter daya sujith

മഞ്ജു പിള്ളിയും ദയയും

Updated on

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് മഞ്ജു പിള്ളയുടെ മകൾ ദിയ. വിമർശനങ്ങളോടുള്ള ദിയയുടെ പ്രതികരണം പലപ്പോഴും കൈയടി നേടാറുണ്ട്. ഇപ്പോൾ ദയയെ ആക്ഷേപിച്ചുകൊണ്ടുള്ള വ്ലോഗറുടെ വിഡിയോ ആണ് ചർച്ചയാവുന്നത്. ദയയുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് ഷെഫീന എന്ന വ്ലോഗറാണ് എത്തിയത്. പിന്നാലെ ദയ നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്.

ദയയുടെ പുതിയ ട്രാൻസിഷൻ വിഡിയോയ്ക്കെതിരേയായിരുന്നു വിമർശനം. നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം എന്ന് പറഞ്ഞുകൊണ്ടാണ് ഷെഫീന വിഡിയോ പങ്കുവച്ചത്. മഞ്ജു പിള്ള മകളെ കയറൂരി വിട്ടിരിക്കുകയാണോ എന്നാണ് വിഡിയോയിൽ ഷെഫീന ചോദിച്ചത്. ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്. ഈ കാണിക്കുന്നതാണോ ഫെമിനിസം? ഇതാണോ സ്വാതന്ത്ര്യം?. മഞ്ജു പിള്ള മകളുടെ പ്രവൃത്തികൾ കാണുന്നില്ലേ?. ഇതൊന്നും ഫാഷനല്ല. മോഡേണിസം തലയിൽ കയറിയതായാണ്.- അവർ പറഞ്ഞു.

സ്ത്രീകളെ അപമാനിക്കുന്നത് പോലെയാണ് ദയയുടെ വസ്ത്രധാരണം കണ്ടപ്പോൾ തോന്നിയതെന്നും ഇങ്ങനെ കോലം കെട്ടുന്നതിന് പബ്ലിക്ക് ന്യൂയിസൻസിന് കേസ് എടുക്കണമെന്നും ഷെഫീന കൂട്ടിച്ചേർത്തു. എന്നാൽ വിഡിയ്ക്കെതിരേ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. എന്ത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടെ ഇഷ്ടമാണെന്നും അതിനെ പൊതുവേദിയിൽ വിമർശിക്കുന്നത് എന്തിനാണ് എന്നുമാണ് പലരും ചോദിക്കുന്നത്. ഈ സ്ത്രീ പൊതുശല്യമാണെന്നും എത്ര സ്ത്രീകളെയാണ് മാനസികമായി ബുദ്ധിമുട്ടിക്കുന്നതെന്നും ചോദിക്കുന്നവരുണ്ട്.

വിഡിയോ വന്നതിനു പിന്നാലെ ബോൾഡ് ലുക്കിലുള്ള ചിത്രമാണ് ദിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ....' എന്ന ഹാഷ്ടാഗോടെയാണ് ചിത്രം. മഞ്ജു പിള്ളയും ഈ പോസ്റ്റ് റി ഷെയർ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ തന്‍റെ തന്നെ പഴയൊരു വിഡിയോയിലും ദയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ചിലരുടെ പ്രവൃത്തികൾ കണ്ട് രണ്ട് പൊട്ടിക്കണം എന്ന് മനസ് പറഞ്ഞെങ്കിലും മാതാപിതാക്കൾ ഫെയ്മസ് ആയതുകൊണ്ട് മീഡിയ വിമർശിക്കുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു’ എന്ന് പറഞ്ഞുള്ളതാണ് വിഡിയോ. ‘നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം’ എന്നാണ് ഇതിന് മഞ്ജു പിള്ള ഇട്ടിരിക്കുന്ന കമന്റ്.

logo
Metro Vaartha
www.metrovaartha.com