ഹൊറർ സിനിമ കാണുമ്പോൾ മനസിന് സമാധാനം കിട്ടും: പവൻ കല്യാൺ

തനിക്ക് ഇഷ്ടപ്പെട്ട ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Watching horror movies gives peace of mind: Pawan Kalyan

പവൻ കല്യാൺ

Updated on

ഹൊറൻ സിനിമകൾ കാണുമ്പോൾ മനസിന് സമാധാനം കിട്ടുമെന്ന് നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. തനിക്ക് ഇഷ്ടപ്പെട്ട ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

2025ൽ പുറത്തിറങ്ങിയ സൂപ്പർ നാച്വറൽ ഹൊറർ ത്രില്ലർ ബാരാമുള്ള തന്നെ ആകർഷിച്ചുവെന്ന് പവൻ കല്യാൺ പറയുന്നു. ഹൊറർ സിനിമകൾ എനിക്ക് ഇഷ്ടമാണ്. അവ നമ്മുടെ മനസിനെ ആകർഷിച്ച് കീഴ്പ്പെടുത്തും. മനസ് പാടെ മാറും. ഉറക്കം വരാതിരിക്കുമ്പോൾ ഹൊറർ സിനിമ കാണും.

പെട്ടെന്ന് മനസ് ശാന്തമാകുമെന്നാണ് പവൻ കല്യാൺ പറയുന്നത്. രൺവീർ സിങ് ചിത്രം ധുരന്ധറിനെയും പവൻ കല്യാൺ പുകഴ്ത്തി.

നിർമാതാക്കളുടെ ധീരമായ ശ്രമമാണ് ധുരന്ധർ. ആദ്യഭാഗം വളരെയധികം ഇഷ്ടമായി. സമയം കിട്ടാഞ്ഞതു കൊണ്ട് രണ്ടാം ഭാഗം കാണാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com