അംബാനി കല്യാണം കൂടാൻ യുഎസിൽ നിന്ന് പറന്നിറങ്ങി ഗ്ലാമർ താരം കിം കർദാഷിയൻ|Video

അംബാനി കല്യാണം കൂടാൻ യുഎസിൽ നിന്ന് പറന്നിറങ്ങി ഗ്ലാമർ താരം കിം കർദാഷിയൻ|Video

വെള്ളിയാഴ്ച രാവിലെ ഇരുവരും മുംബൈയിലെത്തിയ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
Published on

മുംബൈ: അനന്ത് അംബാനി- രാധിക മെർച്ചന്‍റ് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അമെരിക്കൻ ഗ്ലാമർ താരം കിം കർദാഷിയാനും സഹോദരി ക്ളോ കർദാഷിയാനും മുംബൈയിലെത്തി. വെള്ളിയാഴ്ച രാവിലെ ഇരുവരും മുംബൈയിലെത്തിയ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിൽ കാത്തു നിന്നവർക്കു നേരെ കൈ വീശിക്കാണിക്കുന്ന വിഡിയോ പങ്കു വച്ചു കൊണ്ട് ഞങ്ങൾ എത്തി എന്ന് കിം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് വരുന്നതിനു മുന്നോടിയായി കിം നിരവധി ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. കിമ്മിന്‍റെയും ക്ളോയുടെയും ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

കിമ്മിനു പുറമേ നിരവധി പ്രമുഖരാണ് അംബാനിക്കല്യാണത്തിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്.

പ്രിയങ്ക ചോപ്ര ജൊനാസും ഭർത്താവ് നിക്ക് ജൊനാസും മുംബൈയിൽ എത്തിയിട്ടുണ്ട്. യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ടോണി ബ്ലെയർ എന്നിവരും വിവാഹത്തിൽ പങ്കെടുത്തേക്കും.

logo
Metro Vaartha
www.metrovaartha.com