കറുപ്പണിഞ്ഞ് വേടൻ, നീലയിൽ സുന്ദരിയായി നവമിലത; ഭരണഘടന സാക്ഷിയാക്കി വിവാഹം

ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
wedding of vedan and navami

കറുപ്പണിഞ്ഞ് വേടൻ, നീലയിൽ സുന്ദരിയായി നവമിലത; ഭരണഘടന സാക്ഷിയാക്കി വിവാഹം

Updated on

തൃശൂർ: റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) വിവാഹിതനായി. എഴുത്തുകാരിയും പ്രണയിനിയുമായ നവമി ലതയാണ് വധു. തൃശൂരിലെ വീട്ടിൽ വച്ച് നടത്തിയ രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. കറുപ്പു നിറമുള്ള കുർത്തയു മുണ്ടുമാണ് വേടൻ വിവാഹ വസ്ത്രമായി തെരഞ്ഞെടുത്തത്. നീല നിറത്തിലുള്ള സാരിയിൽ നവമിയുമെത്തി.

ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ഓഫിസിൽ വച്ച് വിവാഹം നടത്തായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പൂമലയിലെ റിസോർട്ടിൽ വിവാഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാനായി വേടനൊപ്പം നവമിയും എത്തിയിരുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വേടന്‍റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

logo
Metro Vaartha
www.metrovaartha.com