ഒടിടി കീഴടക്കി ഹിറ്റ് സിനിമകൾ; നേരും സലാറും എത്തി, അനിമൽ 26ന്

മോഹൻലാൽ നായകനായ നേരും പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറും നേരത്തെ ഒടിടിയിൽ എത്തിയിരുന്നു.
ഒടിടി കീഴടക്കി ഹിറ്റ് സിനിമകൾ; നേരും സലാറും എത്തി, അനിമൽ  26ന്

വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഹിറ്റ് സിനിമകൾ നിറഞ്ഞാടുന്ന വാരമാണിത്. മോഹൻലാൽ നായകനായ നേരും പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറും നേരത്തെ ഒടിടിയിൽ എത്തിയിരുന്നു. രൺബീർ കപൂർ ഗംഭീര പെർഫോമൻസ് കാഴ്ച വച്ച അനിമൽ ആണ് ഒടിടിയിൽ ഉടൻ റിലീസിനൊരുങ്ങുന്ന മറ്റൊരു ഹിറ്റ് ചിത്രം.

അനിമൽ

നെറ്റ് ഫ്ലിക്സ്

ജനുവരി 26

രൺബീർ കപൂർ നായകനായ ചിത്രം തിയെറ്ററിൽ വൻ വിജയം നേടിയിരുന്നു. രശ്മിക മന്ദാനയാണ് നായിക. രൺബീറിന്‍റെ അച്ഛനായി അനിൽ കപൂറും വില്ലനായി ബോബി ഡിയോളും എത്തുന്നു.

ഫൈറ്റ് ക്ലബ്

ഹോട്ട് സ്റ്റാർ

ജനുവരി 27

ലോകേഷ് കനഗരാജ് അവതരിപ്പിക്കുന്ന ചിത്രം അബ്ബാസ് എ. റഹ്മത്താണ് സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് കുമാർ നായകനായി എത്തുന്നു.

സാം ബഹദുർ

സീ ഫൈവ്

ജനുവരി 26

ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ ായിരുന്ന സാം മനേക് ഷായുടെ ജീവിതം പറയുന്ന ചിത്രമാണ് സാം ബഹദുർ. മേഘ്ന ഗുൽസറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാസിക്കും ശേഷം മേഘ്നയും വിക്കിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

നേര്

ഹോട്ട് സ്റ്റാർ

ജനുവരി 23 മുതൽ മോഹൻ ലാൽ ചിത്രം നേര് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. തിയറ്ററിൽ ഗംഭീര വിജയം നേടിയ ചിത്രം 2023 ലെ മലയാളത്തിലെ അവസാന ഹിറ്റ് ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com