
ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2: ദി റൂൾ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. നാലു പേർക്ക് പരുക്ക്. ബുധനാഴ്ച രാത്രി ഹൈദരാബാദ് ആർടിസി ക്രോസ് റോഡിലെ സന്ധ്യ തിയറ്ററിലാണ് അപകടമുണ്ടായത്. ദിൽസുഖ്നഗറിൽ നിന്നുള്ള രേവതി (39) ആണ് മരിച്ചത്. ഭർത്താവിനും രണ്ടും മക്കൾക്കുമൊപ്പമാണിവർ തിയറ്ററിൽ എത്തിയത്.
അല്ലു അർജുൻ നേരിട്ട് തിയറ്ററിൽ എത്തുമെന്ന് അറിഞ്ഞതോടെ രാത്രി 10.30 ഓടെ ആരാധകർ വലിയ രീതിയിൽ തിയറ്ററിലേക്ക് എത്തുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടെ ഗുരുതരാവസ്ഥയിലായ രേവതിയെയും മകനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് പൊലീസ് ലാത്തിചാർജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. തിയറ്ററിന്‍റെ പ്രധാന ഗേറ്റും തിക്കിലും തിരക്കിലും പെട്ടെ തകർന്നിട്ടുണ്ട്.