നഗ്നദൃശ്യങ്ങൾ പോൺ സൈറ്റിൽ കൊടുക്കുമെന്ന് ഭീഷണി, 65 ലക്ഷം തട്ടി: ഷിയാസ് കരീമിനെതിരേ വീണ്ടും പരാതി

ഷിയാസ് കരീം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് പറഞ്ഞ് പാലാരിവട്ടം പൊലീസിലാണ് യുവതി പരാതി നൽകിയത്
woman file a complaint against shiyaz kareem
ഷിയാസ് കരീം
Updated on

റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ വീണ്ടും ലൈംഗിക ചൂഷണ പരാതിയുമായി യുവതി. നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല പോൺ സൈറ്റിൽ കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി 65 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് പറഞ്ഞ് പാലാരിവട്ടം പൊലീസിലാണ് യുവതി പരാതി നൽകിയത്.

നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. മാനസികമായി പീഡിപ്പിച്ചതിനാലാണ് പരാതി നൽകുന്നത് എന്ന് പൊലീസിനു നൽകിയ മൊഴിയിൽ യുവതി പറയുന്നു. ഇൻസ്റ്റഗ്രാം ചാറ്റുകളും വോയ്സ് റെക്കോർഡുകളും പണം പലപ്പോഴായി നൽകിയിതിന്‍റെ രേഖകളും യുവതി പരാതിക്കൊപ്പം കൈമാറി.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഷിയാസ് കരീം മൂന്നു വര്‍ഷം മുന്‍പ് അറസ്റ്റിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലുംവച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഷിയാസ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. എന്നാൽ ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്നാണ് ഷിയാസ് അന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com