"നിശബ്ദയാക്കാൻ ആകില്ല, കീഴടങ്ങില്ല"; ആരോപണവിധേയരെ തലപ്പത്തെത്താൻ അനുവദിക്കില്ലെന്ന് ശ്വേത മേനോൻ

അഴിമതി ആരോപണങ്ങൾ പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല എന്നും ശ്വേത ആരോപിക്കുന്നു
"Won't be silenced, won't surrender"; Shweta Menon vows not to let the accused reach the helm

ശ്വേത മേനോൻ

Updated on

അമ്മ വിവാദത്തിൽ പരസ്യ പ്രസ്താവനയുമായി പ്രസിഡന്‍റ് ശ്വേത മേനോൻ. താൻ പവർഗ്രൂപ്പിനെതിരേയാണ് പോരാടുന്നതെന്നും ആരോപണ വിധേയരെ അമ്മയുടെ തലപ്പത്തെത്താൻ അനുവദിക്കില്ല, അതിനേത് അറ്റം വരെയും പോകുമെന്നും ശ്വേത വ്യക്തമാക്കിയിട്ടുണ്ട്. കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണെന്നും ശ്വേത കുറിച്ചിട്ടുണ്ട്.

ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ”പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല എന്നും ശ്വേത ആരോപിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.

ഒന്നാമത്… കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.

രണ്ടാമത്… ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്?

അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല.

ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ.

അമ്മയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്‍റെ അഭ്യർഥന.

കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ”പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല. അതിനേത് അറ്റം വരെയും പോകും. എന്നെ ഭീഷണിപ്പെടുത്താനാകില്ല, എന്നെ നിശബ്ദയാക്കാൻ ആകില്ല, ഞാൻ കീഴടങ്ങില്ല, ഞാൻ പിന്മാറില്ല, സത്യ കേൾക്കപ്പെടണം

അമ്മ ഇതിലും മികച്ചത് അർഹിക്കുന്നു.

logo
Metro Vaartha
www.metrovaartha.com