കന്യകാത്വം ലേലത്തിനു വച്ച് 22കാരി; 18 കോടിക്ക് 'സ്വന്തമാക്കി' ഹോളിവുഡ് താരം | Video

ബിസിനസുകാരും സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി പേരാണ് ലേലത്തിൽ പങ്കെടുത്തത്.

മാഞ്ചസ്റ്റർ: പതിനെട്ട് കോടി രൂപയ്ക്ക് സ്വന്തം കന്യകാത്വം ലേലത്തിൽ വിറ്റ് 22 കാരിയായ വിദ്യാർഥി. യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ലോറയാണ് കന്യകാത്വം ലേലത്തിനു വച്ചത്. ബിസിനസുകാരും സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി പേർ ലേലത്തിൽ പങ്കെടുത്തു. ഒടുവിൽ 1.7 മില്യൺ പൗണ്ട് (ഏകദേശം 18 കോടി രൂപ) നൽകി ഹോളിവുഡ് താരം ലേലത്തിൽ വിജയിച്ചു.

സാമ്പത്തിക സുസ്ഥിരതയ്ക്കു വേണ്ടിയാണ് താനിങ്ങനെയൊരു ലേലത്തിനു തയാറായതെന്നാണ് ലോറ പറയുന്നത്. ലോകത്തെ ഭൂരിപക്ഷം സ്ത്രീകളും പകരമായൊന്നും കിട്ടാതെയാണ് കന്യകാത്വം നഷ്ടപ്പെടുത്തുന്നത്. അതിനാലാണ് താൻ ഇത്തരമൊരു ലേലത്തിനു തയാറായതെന്നാണ് ലോറ പറയുന്നത്.

ഇവിടെ വൈകാരികത ഒഴിവാക്കി ബുദ്ധിപരമായി ചിന്തിച്ചാണ് തീരുമാനമെടുത്തത്. ലേലത്തിൽ വിജയിച്ചയാൾ ഒരിക്കലും തന്‍റെ ജീവിത പങ്കാളി ആകില്ലെന്നും ലോറ പറയുന്നു.

ലേലം ഉറപ്പിച്ചതിനു ശേഷം കന്യകാത്വം ഉറപ്പാക്കുന്നതിനായി ലോറ ഒരു മെഡിക്കൽ പരിശോധനയ്ക്കും വിധേയയായി.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com