വർഷം 3 കോടി രൂപ ശമ്പളമുള്ള ജോലി, വീടും കാറും ഫ്രീ; എന്നിട്ടും ആർക്കും വേണ്ട!

ഓസ്ട്രേലിയയിലെ സാധാരണ നഗരങ്ങളിൽ ഡോക്റ്റർമാർക്കു നൽകുന്നതിനേക്കാൾ ഇരട്ടി ശമ്പളമാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്.
3 crore rupees salary job in Australia, but nobody accept

വർഷം 3 കോടി രൂപ ശമ്പളമുള്ള ജോലി, വീടും കാറും ഫ്രീ; എന്നിട്ടും ആർക്കും വേണ്ട!

Updated on

വർഷം 3 കോടി രൂപ (428000 ഡോളർ) ശമ്പളമുള്ള ജോലി, താമസം സൗജന്യം, യാത്ര ചെയ്യാനായി ഒരു കാറും.. ഇത്രയൊക്കെ ഉണ്ടായിട്ടും ജോലി ഏറ്റെടുക്കാൻ ആരും തയാറല്ലെന്ന് മാത്രം. ഓസ്ട്രേലിയയിലാണ് സംഭവം. ക്വീൻസ്‌ലാൻഡിലെ ചെറിയ നഗരമായ ജൂലിയ ക്രീക്കിലെ ഒരു കുടുംബ ഡോക്റ്ററുടെ ഒഴിവ് നികത്താൻ ശ്രമിക്കാനാകാതെ വലയുകയാണ് അധികൃതർ. ഉൾഗ്രാമത്തിൽ വന്ന് ജോലി ചെയ്യാൻ ആരും തയാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഉൾഗ്രാമമാണെങ്കിലും ജൂലിയ ക്രീക്കിൽ ഇന്‍റർനെറ്റും ഇലക്‌ട്രിസിറ്റിയുമെല്ലാം ഉണ്ട്. പക്ഷേ അടുത്തുള്ള വലിയ നഗരത്തിലേക്ക് പോകാൻ 7 മണിക്കൂറോളം യാത്ര ചെയ്യണം. ഓസ്ട്രേലിയയിലെ സാധാരണ നഗരങ്ങളിൽ ഡോക്റ്റർമാർക്കു നൽകുന്നതിനേക്കാൾ ഇരട്ടി ശമ്പളമാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. 500 പേരോളമാണ് ഇവിടെ താമസിക്കുന്നത്.

ജൂലിയ ക്രീക്കിൽ ഇതു വരെ ജോലി ചെയ്തിരുന്ന ഡോക്റ്ററുടെ കരാർ അവസാനിച്ചതോടെയാണ് പുതിയ ഡോക്റ്റർക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com